ഡെറാഡൂണ്‍: അടുത്ത തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഉത്തരാഖണ്ഡില്‍ ഭരണം നഷ്ടമാകാന്‍ സാധ്യതയുണ്ടെന്ന് എ.ബി.പി ന്യൂസ്- സീ വോട്ടര്‍ സര്‍വ്വേ.
കോണ്‍ഗ്രസിന് നേട്ടമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും സര്‍വ്വേ പറയുന്നു. അടുത്തവര്‍ഷമാണ് ഉത്തരാഖണ്ഡില്‍ നിയമസഭ തെരഞ്ഞെടുപ്പ്.
ബി.ജെ.പിയുടെ വോട്ട് ഷെയര്‍ 8.2 ശതമാനം ഇടിയുമെന്നും കോണ്‍ഗ്രസിന്റേത് 7.3 ശതമാനം ഉയരുമെന്നും സര്‍വ്വേ പറയുന്നു. നിലവില്‍ 57 സീറ്റുള്ള ബി.ജെ.പി 2 സീറ്റിലേക്ക് എത്തുമെന്നും കോണ്‍ഗ്രസ് 11ല്‍ നിന്നും 35 സീറ്റിലേക്ക് എത്തുമെന്നും സര്‍വ്വേ പറയുന്നുണ്ട്. ആംആദ്മി പാര്‍ട്ടി അഞ്ച് സീറ്റ് വരെ നേടിയേക്കുമെന്നും സര്‍വ്വേ പറയുന്നു.
പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായഭിന്നതയെ തുടര്‍ന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ത്രിവേന്ദ്ര സിംഗ് റാവത്ത് രാജിവെച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക