സന്തോഷകരമായ വാര്‍ദ്ധക്യം എന്ന ഉദ്ദേശത്തോട് കൂടി ഒരു കൂട്ടം ചെറുപ്പക്കാരായ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട ഓര്‍ഗനൈസേഷനാണ് യങ് സീനിയേഴ്‌സ്. വാര്‍ധക്യത്തെ വിശ്രമജീവിതം നയിക്കേണ്ട സമയമായി മാത്രം കാണുന്ന പൊതുബോധത്തെ ‘പ്രായമേറും കാലത്ത് പ്രിയമേറും ജീവിതം’ എന്ന ആപ്തവാക്യത്തോടെ മാറ്റിയെടുക്കാനുളള ജനകീയ ബോധവത്ക്കരണത്തിന് ഫൗണ്ടേഷന്‍ നേതൃത്വം നല്‍കുന്നു. സന്തോഷകരമായ വാര്‍ധക്യം മനുഷ്യാവകാശമാണെന്ന് തിരിച്ചറിഞ്ഞ് വാര്‍ധക്യത്തെ സ്വീകരിക്കാനും ആസ്വദിക്കാനും പ്രാപ്തമാകുന്ന സമൂഹത്തെ വാര്‍ത്തെടുക്കുകയാണ് ഫൗണ്ടേഷന്റെ ലക്ഷ്യം. ഈ പദ്ധതിയെ കുറിച്ചും ഒക്ടോബറില്‍ കോഴിക്കോട് വെച്ച് നടക്കുന്ന യങ് സീനിയേഴ്‌സ് കോണ്‍ക്ലേവിനെ കുറിച്ചും സംസാരിക്കുകയാണ് ഫൗണ്ടേഷന്റെ ചെയര്‍മാന്‍ ഡോ. മുഹമ്മദ് ഫിയാസ് ഹസനും പ്രസിഡന്റ് ഡോ. മുഹമ്മദ് മുഫ്‌ലിഹും
content highlights: about Young Seniors Foundation