| Sunday, 9th April 2023, 12:14 am

പുണ്യാളന്റെ പള്ളിയും ചെറിയ ഗ്രാമവും മനുഷ്യരും; 'എന്താടാ സജി' വിജയകരമായി മുന്നോട്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുറെ കാലങ്ങള്‍ക്ക് ശേഷം കുഞ്ചാക്കോ ബോബനും ജയസൂര്യയും വെള്ളിത്തിരയില്‍ ഒന്നിച്ചത് വെറുതെയായില്ല. രണ്ടര മണിക്കൂര്‍ ഒരു എന്റര്‍ടെയ്ന്‍മെന്റ് മോഡില്‍ കണ്ടിരിക്കാവുന്ന മനോഹരമായൊരു ചിത്രമാണ് ‘എന്താടാ സജി’. ഗോഡ്ഫി ബാബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
കോമഡി ഉണ്ട്, ഫാന്റസി ഉണ്ട് ഒരു കൊച്ചു പ്രണയമുണ്ട്.. അങ്ങനെ ആകെ മൊത്തത്തില്‍ കളര്‍ഫുളായൊരു പടം.

ഷാജഹാനും പരീക്കുട്ടിയുമെന്ന സിനിമക്ക് ശേഷം ജയസൂര്യയും കുഞ്ചാക്കോ ബോബനും ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. മാജിക് ഫ്രെയിംസാണ് സിനിമ തിയേറ്ററുകളിലെത്തിക്കുന്നത്. ഏപ്രില്‍ എട്ടിനാണ് സിനിമ തിയേറ്ററുകളിലെത്തിയത്.

പുണ്യാളന്റെ ഒരു പള്ളിയും അവിടത്തെ ജനങ്ങളും ഗ്രാമവും ഒക്കെയാണ് കഥാ പശ്ചാത്തലം. സജിമോള്‍ ആണ് നമ്മുടെ കഥയിലെ നായിക. നിവേദയാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ചെറിയ ചില വിഷമങ്ങള്‍ക്കിടയിലൂടെ കടന്ന് പോകുന്ന സജിമോള്‍ക്ക് മുന്നില്‍ പുണ്യാളന്‍ പ്രത്യക്ഷപെടുകയാണ്. തുടര്‍ന്ന് നടക്കുന്ന രസകരമായ സംഭവങ്ങളാണ് സിനിമയുടെ പ്രമേയം.

ടൈറ്റില്‍ റോളില്‍ നിവേദയും പുണ്യാളനായി കുഞ്ചാക്കോ ബോബനും റോയ് എന്ന കഥാപത്രമായി ജയസൂര്യയും സ്‌ക്രീനില്‍ തകര്‍ത്തിട്ടുണ്ട്.സിനിമ പ്രധാനമായും ഫോക്കസ് ചെയ്തിട്ടുള്ളത് ഫാമിലി ഓഡിയന്‍സിനെയാണ്. അത് ഒരുപരിധി വരെ വിജയിച്ചു എന്ന് പറയാം. നല്ലൊരു ഫണ്‍ ഫാന്റസി എന്റര്‍യെയ്‌നര്‍ കാണാന്‍ താല്പര്യപ്പെടുന്നവരെ ഈ സിനിമ നിരാശപ്പെടുത്തില്ല.

content highlight: about enthada saji malayalam movie

We use cookies to give you the best possible experience. Learn more