പാരീസ്: ഗര്‍ഭച്ഛിദ്ര അവകാശങ്ങള്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തി, മാറ്റങ്ങള്‍ വരുത്താന്‍ കഴിയാത്ത രീതിയില്‍ നിയമപരമാക്കാന്‍ തങ്ങളുടെ സര്‍ക്കാര്‍ പദ്ധതിയൊരുക്കുമെന്ന് ഫ്രാന്‍സ് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍. ഈ വര്‍ഷം തന്നെ പദ്ധതിയുടെ കരട് പ്രൊജക്റ്റ് ഫ്രാന്‍സിന്റെ പരമോന്നത അഡ്മിനിസ്ട്രേറ്റീവ് കോടതിയുടെ സ്റ്റേറ്റ് കൗണ്‍സിലില്‍ സമര്‍പ്പിക്കുമെന്ന് മാക്രോണ്‍ സമൂഹ മാധ്യമത്തില്‍ കുറിച്ചു.
2024 മുതല്‍ ഗര്‍ഭച്ഛിദ്രം തെരഞ്ഞെടുക്കാനുള്ള അവകാശം മാറ്റാനാവാത്തതും ആജീവനാന്ത അവകാശമാക്കി മാറ്റുമെന്ന് മാക്രോണ്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തില്‍ ഗര്‍ഭച്ഛിദ്ര അവകാശങ്ങള്‍ അട്ടിമറിച്ച അമേരിക്കയുടെ നിലപാടിനെ മാക്രോണ്‍ വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ അന്താരാഷ്ട വനിതാദിനത്തില്‍ ഗര്‍ഭച്ഛിദ്ര അവകാശങ്ങളുമായി ബന്ധപ്പെട്ട വാഗ്ദാനങ്ങള്‍ മാക്രോണ്‍ ഫ്രാന്‍സ് പൗരന്മാര്‍ക്ക് നല്‍കി.
1975ല്‍ ഗര്‍ഭധാരണം അവസാനിപ്പിക്കുന്നത് ഫ്രാന്‍സ് സര്‍ക്കാര്‍ കുറ്റകരമല്ലാതാക്കി മാറ്റിയിരുന്നു. തുടര്‍ന്ന് അതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു സര്‍ക്കാര്‍. സ്ത്രീകളുടെ ആരോഗ്യവും ഗര്‍ഭച്ഛിദ്രത്തിലുള്ള അജ്ഞതയും ഇല്ലാതാക്കാന്‍ പൊതുസ്ഥാപനങ്ങള്‍ മുന്നോട്ട് വരുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കൂടാതെ സ്ത്രീകളുടെ സാമ്പത്തിക ഭാരം കുറക്കാനുള്ള പദ്ധതി നടപ്പിലാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ഭരണഘടനയുടെ പുനരവലോകനത്തിന് പാര്‍ലമെന്റിലെ ഇരുസഭകളിലെയും അഞ്ചില്‍ ഒരാളുടെ അംഗീകാരമെങ്കിലും വേണ്ടതാണ്. യുദ്ധങ്ങള്‍ക്ക് ശേഷമുള്ള എല്ലാ ഭരണഘടനാ മാറ്റങ്ങളും കോണ്‍ഗ്രസ് വോട്ടെടുപ്പിലൂടെ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.
2022ല്‍ അഭിപ്രായ വോട്ടെടുപ്പ് നടത്തിയതില്‍ 89 ശതമാനം പ്രതിനിധികള്‍ ഗര്‍ഭച്ഛിദ്രം ഭരണഘടനപരമാക്കി മാറ്റുന്നതിനെ അനുകൂലിച്ചിരുന്നെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: Abortion rights will be constitutionalized: Emmanuel Macron