സംവരണ സംവിധാനം പുനപരിശോധിക്കണമെന്ന് ബീഹാര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2015ല്‍ ആര്‍.എസ്.എസ് തലവനായ മോഹന്‍ ഭാഗവതും പറഞ്ഞിരുന്നു. എന്നാല്‍ ബീഹാറില്‍ ബി.ജെ.പിക്ക് പരാജയമേല്‍ക്കേണ്ടി വന്നിരുന്നു.
ജെയ്പൂര്‍: ജാതി അടിസ്ഥാനമാക്കിയ സംവരണം അവസാനിപ്പിക്കണമെന്ന് ആര്‍.എസ്.എസ് നേതാവ് മന്‍മോഹന്‍ വൈദ്യ. സംവരണമല്ല അവസരങ്ങളാണ് സൃഷ്ടിക്കപ്പെടേണ്ടത്. എല്ലാവര്‍ക്കും തുല്ല്യ അവസരങ്ങള്‍ ലഭിക്കണം. എങ്കില്‍ മാത്രമേ അസമാനതയും അന്യവത്കരണവും അവസാനിക്കുകയുള്ളൂവെന്നും മന്‍മോഹന്‍ വൈദ്യ പറഞ്ഞു.
ജെയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് മന്‍മോഹന്‍ വൈദ്യയുടെ പരാമര്‍ശം.
നിരന്തരമായി തുടരുന്ന സംവരണം ഒരു രാജ്യത്തിനും നല്ലതല്ലെന്ന് അംബേദ്ക്കര്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഇത് അവസാനിക്കണം. എല്ലാവര്‍ക്കും തുല്ല്യ അവസരം ലഭിക്കുന്ന സമയം വരണമെന്നും മന്‍മോഹന്‍ വൈദ്യ പറഞ്ഞു.
ജെയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ആര്‍.എസ്.എസ് നേതാക്കള്‍
ആര്‍.എസ്.എസിന്റെ രണ്ടു നേതാക്കളെയാണ് ജെയ്പൂര്‍ ഫെസ്റ്റിലേക്ക് ക്ഷണിച്ചിരുന്നത്. ദത്താത്രേയ ഹൊസാബിളാണ് രണ്ടാമത്തെ നേതാവ്. എന്നാല്‍ യാതൊരു സാഹിത്യ പാരമ്പര്യവുമില്ലാത്ത ആര്‍.എസ്.എസ് നേതാക്കളെ പരിപാടിയിലേക്ക് ക്ഷണിച്ചതിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.
സംവരണ സംവിധാനം പുനപരിശോധിക്കണമെന്ന് ബീഹാര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2015ല്‍ ആര്‍.എസ്.എസ് തലവനായ മോഹന്‍ ഭാഗവതും പറഞ്ഞിരുന്നു. എന്നാല്‍ ബീഹാറില്‍ ബി.ജെ.പിക്ക് പരാജയമേല്‍ക്കേണ്ടി വന്നിരുന്നു.