ആഘോഷാവസരങ്ങള്‍ കുടുംബത്തിനൊപ്പമാക്കുക എന്ന ബച്ചന്‍ കുടുംബത്തിന്റെ പതിവു ശൈലിക്ക് ഇത്തവണയും മാറ്റമില്ല. അഭിഷേക് ബച്ചന്റെ 40ാം പിറന്നാള്‍ കുടുംബസമേതം മാലി ദ്വീപിലാണ് ആഘോഷിക്കുന്നത്.
മാലിയില്‍ നിന്നും കുടുംബ സമേതമുള്ള ഫോട്ടോ തന്റെ ആരാധകരുമായി പങ്കുവെക്കാനും അഭിഷേക് മറന്നില്ല. ഐശ്വര്യ റായി, അമിതാഭ് ബച്ചന്‍, ജയ ബച്ചന്‍,ശ്വേത നന്ദ, മകള്‍ ആരാധ്യ അങ്ങനെ എല്ലാവരും അഭിഷേകിന്റെ പിറന്നാള്‍ ആഘോഷത്തിലാണ്. എല്ലാ തിരക്കുകളും മാറ്റിവെച്ച് കുടുംബത്തിലെ എല്ലാവരും പിറന്നാളാഘോഷത്തിനായി മാലിയിലെത്തുകയായിരുന്നു.
“അഭിഷേകിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് അമിതാഭ് സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ ഷെയര്‍ ചെയ്തത്. “ജീവിതം ഒരു യാത്രയാണ്, അത് ഏറെ ആസ്വാദ്യകരമാകുന്നത് നിങ്ങള്‍ സ്‌നേഹിക്കുന്നവരടെ ഒപ്പമുണ്ടാകുമ്പോഴാണ്.” എന്ന തലവാചകത്തോട് കൂടി അഭിഷേകും ഫോട്ടോ ഷെയര്‍ചെയ്തിട്ടുണ്ട്.