| Tuesday, 15th October 2019, 1:07 pm

നൊബെല്‍ പുരസ്‌കാര ജേതാവ് തീഹാര്‍ ജയിലില്‍ കിടന്നിട്ടുണ്ട്; ആ ചരിത്രം ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഈ വര്‍ഷത്തെ സാമ്പത്തിക നൊബെല്‍ പുരസ്‌കാരം നേടിയത് ഇന്ത്യന്‍ വംശജനായ അഭിജിത് ബാനര്‍ജിയാണ്. പട്ടിണി എങ്ങനെ ഇല്ലാതാക്കാം എന്ന വിഷയത്തില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന അഭിജിത് തീഹാര്‍ ജയിലിലും പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ട്.

1983ല്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ പഠിക്കവേ ആണ് അഭിജിത്തിനെ ജയിലില്‍ അടച്ചത്. അന്നത്തെ വിദ്യാര്‍ത്ഥി യൂണിയന്‍ അദ്ധ്യക്ഷനെ സര്‍വ്വകലാശാലയില്‍ നിന്ന് പുറത്താക്കിയപ്പോള്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് വൈസ് ചാന്‍സലറെ തടഞ്ഞ കേസിലാണ് അഭിജിത്ത് ജയിലിലടക്കപ്പെട്ടത്. 400 ഓളം വിദ്യാര്‍ത്ഥികളാണ് അന്ന് വൈസ് ചാന്‍സലറെ തടഞ്ഞത്. 10 ദിവസമാണ് അഭിജിത്ത് ജയിലില്‍ കഴിഞ്ഞത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അമ്പത്തിയെട്ടുകാരനായ അഭിജിത്ത് ബാനര്‍ജി മുംബൈയിലാണ് ജനിച്ചത്. കല്‍ക്കത്ത പ്രസിഡന്‍സി സര്‍വ്വകലാശാല, ജെ.എന്‍.യു എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിന് ശേഷം 1988ല്‍ ഹാര്‍വഡ് സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് എടുത്തു.

അമേരിക്കന്‍ പൗരത്വമുള്ള ഭാര്യ എസ്തര്‍ ഡഫ്‌ലോ സെന്തില്‍ മുല്ലൈനാഥന്‍ എന്നിവരോടൊപ്പം ചേര്‍ന്ന് അബ്ദുല്‍ ലത്തീഫ് ജമീല്‍ പോവര്‍ട്ടി ആക്ഷന്‍ ലാബ് സ്ഥാപിച്ചു. നാല് പുസ്തകങ്ങഫള്‍ രചിച്ചിട്ടുണ്ട്. ഈ പുസ്തകങ്ങള്‍ 17 ഭാഷകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യു.എന്‍ സെക്രട്ടറി ജനറലിന്റെ ഉന്നത സമിതിയിലും അംഗമായിരുന്നു അദ്ദേഹം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more