| Sunday, 19th January 2020, 7:49 pm

'ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കുന്നതില്‍ കോണ്‍ഗ്രസിന് എതിര്‍പ്പില്ലെന്ന് അഭിഷേക് സിങ്‌വി'; വിയോജിപ്പ് ഒരു പ്രത്യേക മതവിഭാഗത്തെ ഒഴിവാക്കുന്നതിനോട് മാത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹിന്ദു മതവിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതില്‍ കോണ്‍ഗ്രസിന് എതിര്‍പ്പില്ലെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്‌വി. പൗരത്വം നല്‍കുന്നതിലല്ല ഒരു വിഭാഗത്തെ മാത്രം ഒഴിവാക്കി പൗരത്വം നല്‍കുന്നതിലാണ് കോണ്‍ഗ്രസിന് എതിര്‍പ്പെന്നും അഭിഷേക് സിങ്‌വി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മറ്റ് മതക്കാര്‍ക്കും പൗരത്വം നല്‍കണമെന്ന അഭിപ്രായം എക്കാലത്തും സ്വീകരിച്ചു വന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എന്നാല്‍ ഒരു പ്രത്യേക  മതവിഭാഗത്തോട് മാത്രം വിവേചനം കാണിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി.ജെ.പി രാഷ്ട്രീയ ലാഭത്തിന് വേണ്ടി സമൂഹത്തെ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്നും സിങ്‌വി അഭിപ്രായപ്പെട്ടു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ആര്‍ട്ടിക്കിള്‍ 131 ഉപയോഗിച്ച് സുപ്രീം കോടതിയില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച  സംസ്ഥാനങ്ങളെ അഭിഷേക് സിങ് വി പിന്തുണച്ചു.

We use cookies to give you the best possible experience. Learn more