ഐ.പി.എല്ലില്‍ കഴിഞ്ഞദിവസം ഓറഞ്ച് ആര്‍മിയുടെ തട്ടകമായ ഹൈദരാബാദ് ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വിജയിച്ച്. സണ്‍റൈസേഴ്സ് ഹൈദരാബാദ് രണ്ടാം സ്ഥാനത്തേക്ക് മുന്നേറിയിരുന്നു. പഞ്ചാബ് കിങ്സിനെ നാല് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഹൈദരബാദ് ജയിച്ച് കയറിയത്.
ടോസ് നേടി ആദ്യംബാറ്റ് ചെയ്ത സന്ദര്‍ശകര്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹൈദരാബാദ് 19.1 ഓവറില്‍ നാല് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.
28 പന്തില്‍ 66 റണ്‍സ് നേടിയ അഭിഷേക് ശര്‍മയുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തിലാണ് ഹൈദരാബാദ് ജയിച്ചു കയറിയത്. അഞ്ച് ഫോറുകളും ആറ് സിക്സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഇതോടെ കളിയിലെ താരമാകാനും അഭിഷേകിന് സാധിച്ചിരുന്നു. മത്സരത്തിലെ മികച്ച കളിക്കുള്ള നേട്ടത്തിന് പുറകെ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയെ മറികടന്ന് തകര്‍പ്പന്‍ നേട്ടമാണ് അഭിഷേക് നേടിയത്.
ഐ.പി.എല്‍ 2024ലില്‍ ഇന്ത്യക്കാരനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ പ്ലെയര്‍ ഓഫ് ദി മാച്ച് സ്വന്തമാക്കുന്ന താരമാകാനാണ് അഭിഷേകിന് സാധിച്ചത്. മൂന്ന് തവണയാണ് താരം ഈ നേട്ടം കൊയ്തത്.
ഇനി പ്ലേ ഓഫ് മത്സരങ്ങളാണ് വരാനിരിക്കുന്നത്. മെയ് 21ന് നടക്കുന്ന ആദ്യ പ്ലേ ഓഫില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സണ്‍റൈസ് ഹൈദരാബാദിനെ ആദ്യം നേരിടും അഹമ്മദാബാദ് നരേന്ദ്രമോഡി സ്റ്റേഡിയത്തിലാണ് മത്സരം.
മെയ് 22നാണ് എലിമിനേറ്റര്‍ മത്സരം നടക്കുന്നത്. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ തന്നെ നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവുമാണ് ഏറ്റുമുട്ടുക.
Content Highlight: Abhishek Sharma In Record Achievement