| Tuesday, 28th May 2024, 8:08 am

ഫൈനലില്‍ അട്ടര്‍ ഫ്‌ളോപ്പ്! എന്നാല്‍ സീസണിലെ തകര്‍പ്പന്‍ നേട്ടം ഇവന് സ്വന്തം

സ്പോര്‍ട്സ് ഡെസ്‌ക്

മെയ് 26ന് നടന്ന ഐ.പി.എല്‍ ഫൈനലില്‍ വിജയിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കിരീടം സ്വന്തമാക്കിയിരുന്നു. ഫൈനലില്‍ 8 വിക്കറ്റിന് ഹൈദരാബാദിനെ തകര്‍ത്താണ് ശ്രേയസ് അയ്യരുടെ നേതൃത്വത്തില്‍ കൊല്‍ക്കത്ത തങ്ങളുടെ മൂന്നാം കിരീടം സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ് വമ്പന്‍ വിക്കറ്റ് തകര്‍ച്ച നേരിട്ടതോടെ 18.3 ഓവറില്‍ 113 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ കൊല്‍ക്കത്ത 10.3 ഓവറില്‍ വിജയം സ്വന്തമാക്കുകയായിരുന്നു. ഐ.പി.എല്ലില്‍ 10 വര്‍ഷമെടുത്താണ് കൊല്‍ക്കത്ത തങ്ങളുടെ മൂന്നാം ഐ.പി.എല്‍ ട്രോഫി സ്വന്തമാക്കിയത്. 2012ലും 2014ലും ലീഗ് ജേതാക്കളായ ടീമിന് പലതവണ പ്ലേ ഓഫിലെത്തിയിട്ടും കപ്പുയര്‍ത്താനായില്ല.

തുടക്കത്തിലെ ആക്രമിച്ച് കളിക്കാനുള്ള ആത്മവിശ്വാസത്തിലാണ് കമ്മിന്‍സും സംഘവും ചെപ്പോക്കില്‍ ബാറ്റിങ് തെരഞ്ഞെടുത്തത്. എന്നാല്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ആദ്യ ഓവറില്‍ ക്ലീന്‍ ബൗള്‍ഡ് ആയാണ് ഓപ്പണര്‍ അഭിഷേക് ശര്‍മ പുറത്തായത്. അഞ്ച് പന്തില്‍ നിന്ന് വെറും രണ്ട് റണ്‍സ് മാത്രമാണ് താരം നേടിയത്. എന്നാല്‍ 17ാം സീസണില്‍ മിന്നും പ്രകടനമാണ് ഹൈദരാബാദ് ഓപ്പണര്‍ കാഴ്ചവെച്ചത്.

16 മത്സരത്തില്‍ നിന്നും 464 റണ്‍സും 75 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ന്നും താരം നേടിയിട്ടുണ്ട്. 42 സിക്‌സും 36 ഫോറും ഉള്‍പ്പെടെ മൂന്ന് അര്‍ധ സെഞ്ച്വറിയാണ് താരം നേടിയതും. 204.22 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടമാണ് താരം സീസണില്‍ സ്വന്തമാക്കിയത്. 2024 സീസണില്‍ 200+ സ്‌ട്രൈക്ക് റേറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം എന്ന നേട്ടമാണ് അഭീഷേക് സ്വന്തമാക്കിയത്. 484 റണ്‍സാണ് അഭിഷേക് മിന്നും സ്‌ട്രൈക്ക് റേറ്റില്‍ നേടിയത്.

മുന്‍ കൊല്‍ക്കത്ത താരം ഗൗതം ഗംഭീര്‍ ടീമിലേക്ക് മെന്ററായി വന്നതും നിരവധി മാറ്റങ്ങള്‍ ഉണ്ടായതും ശ്രേയസ് അയ്യരുടെ നേതൃത്വത്തിലുള്ള ടീമിന് ഗുണകരമായി. സീസണില്‍ കൊല്‍ക്കത്തക്ക് വേണ്ടി മിന്നും പ്രകടനമാണ് എല്ലാ താരങ്ങളും കാഴ്ചവെച്ചത് അക്കൂട്ടത്തില്‍ എടുത്ത് പറയേണ്ടത് ആന്ദ്രെ റസലിനേയാണ്. മികച്ച പ്രകടനം കൊണ്ട് ഐ.പി.എല്‍ 2024ലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് താരം സ്വന്തമാക്കിയത്.

Content Highlight: Abhishek Sharma In Big Record Achievement In 2024 IPL

We use cookies to give you the best possible experience. Learn more