| Tuesday, 20th February 2024, 1:09 pm

രഞ്ജിയിൽ ഒരു ഓവറിൽ പിറന്നത് ചരിത്രം; റെക്കോഡിന്റെ തിളക്കത്തിൽ സൺറൈസേഴ്സ് സൂപ്പർ താരം

സ്പോര്‍ട്സ് ഡെസ്‌ക്

രഞ്ജി ട്രോഫിയില്‍ ചരിത്ര നേട്ടവുമായി ഇന്ത്യന്‍ താരം അഭിഷേക് ശര്‍മ. തമിഴ് നാടിനെതിരായ മത്സരത്തില്‍ ആയിരുന്നു അഭിഷേക് ഈ നേട്ടം സ്വന്തമാക്കിയത്.

തമിഴ്‌നാടിനെതിരെ ഒരു ഓവറില്‍ അഞ്ച് സിക്‌സറുകള്‍ നേടികൊണ്ടായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം. തമിഴ്‌നാട് താരം സായ് കിഷോറിന്റെ ഓവറിലാണ് അഭിഷേക് അഞ്ച് സിക്‌സറുകള്‍ നേടിയത്.

മത്സരത്തില്‍ 16 പന്തില്‍ 36 റണ്‍സ് നേടികൊണ്ടായിരുന്നു താരത്തിന്റെ ബാറ്റിങ്. ഒരു ഫോറും അഞ്ച് കൂറ്റന്‍ സിക്‌സുകളുമാണ് അഭിഷേക് നേടിയത്. 225.00 ആണ് താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. ഇതിന് പിന്നാലെയാണ് അഭിഷേക് തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കിയത്.

ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റില്‍ ഒരു ഓവറില്‍ അഞ്ച് സിക്‌സറുകള്‍ നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് അഭിഷേക് സ്വന്തമാക്കിയത്. ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റില്‍ ഒരു ഓവറില്‍ അഞ്ച് സിക്‌സുകള്‍ നേടുന്ന 14ാം താരമെന്ന നേട്ടവും അഭിഷേക് സ്വന്തമാക്കി.

ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റില്‍ ഒരു ഓവറില്‍ അഞ്ച് സിക്‌സറുകള്‍ നേടിയ താരങ്ങള്‍

(താരം, ടീം എന്നീ ക്രമത്തില്‍)

രവി ശാസ്ത്രി-മുംബൈ

ശിവം ദൂബെ-മുംബൈ

റൂബന്‍ പോള്‍-തമിഴ്‌നാട്

അഭിഷേക് ശര്‍മ-പഞ്ചാബ്

അതേസമയം മത്സരത്തില്‍ തമിഴ്‌നാട് ഒമ്പത് വിക്കറ്റുകളും തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 435 റണ്‍സിന് തമിഴ്‌നാട് പുറത്താവുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 274 റണ്‍സിന് പുറത്തായി. തുടര്‍ന്ന് ഫോളോ ഓണിലൂടെ വീണ്ടും ബാറ്റ് ചെയ്ത പഞ്ചാബ് 231 റണ്‍സിന് പുറത്തായി.

Content Highlight: Abhishek Sharma create a new record in first class cricket

We use cookies to give you the best possible experience. Learn more