| Tuesday, 28th July 2020, 12:06 pm

'മോദി സര്‍ക്കാരിന് പബ്ജി നിരോധിക്കണം, പക്ഷെ യുവാക്കള്‍ അപ്പോള്‍ മുതല്‍ ജോലി ആവശ്യപ്പെടും'; പരിഹാസവുമായി കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ചൈനീസ് ബന്ധമുള്ള 47 ആപ്പുകള്‍ക്ക് കൂടി ഇന്ത്യ നിരോധനമേര്‍പ്പെടുത്തയിതിന് പിന്നാലെ മോദി സര്‍ക്കാരിനെതിരെ പരിഹാസവുമായി കോണ്‍ഗ്രസ്. മോദി സര്‍ക്കാരിന് പബ്ജി നിരോധിക്കണം, പക്ഷെ ഗെയിം കളിക്കുന്നത് നിര്‍ത്തുന്ന യുവാക്കള്‍ ആദ്യം ചോദിക്കുന്നത് തൊഴിലില്ലായ്മയെക്കുറിച്ചായിരിക്കുമെന്നാണ് കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിംഗ് വി പറഞ്ഞത്.

‘മോദിജിക്ക് പബ്ജി നിരോധിക്കണം, പക്ഷെ മനസില്ലാക്കാന്‍ സാധിക്കുന്ന കാര്യമിതാണ്, കളിയുടെ മായാലോകത്ത് നിന്ന് യുവാക്കള്‍ പുറത്ത് കടന്നാല്‍ ചോദിക്കാന്‍ പോകുന്നത് ജോലിയെക്കുറിച്ചും
അതുപോലുള്ള ചില യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചുമായിരിക്കും. അത് ഒരു വലിയ പ്രശ്‌നമാണ്,’ അഭിഷേക് മനു സിംഗ്‌വി പറഞ്ഞു.

തിങ്കളാഴ്ചയാണ് ചൈനയുമായി ബന്ധമുള്ള 47 ആപ്പുകള്‍ ചൈന നിരോധിക്കുന്നത്. നേരത്തെ നിരോധിച്ച 59 ആപ്പുകളില്‍ പലതിന്റെയും ക്ലോണ്‍ പതിപ്പുകള്‍ ലഭിക്കുന്നുണ്ടെന്ന് കാരണം കാണിച്ചാണ് 47 ആപ്പുകളെ കൂടി നിരോധിച്ചത്.

ടിക്ടോക് ലൈറ്റ്, ഹെലോ ലൈറ്റ്, ഷെയര്‍ഇറ്റ് ലൈറ്റ്, ബിഗോ ലൈവ് ലൈറ്റ് തുടങ്ങിയ ക്ലോണ്‍ ആപ്പുകളാണ് നിരോധിച്ചത്.

ഇതിന് പുറമെ ചൈനയുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുള്ള 250ലേറെ ആപ്പുകളും നിരോധിക്കുന്നത് പരിഗണനയിലാണ്.

ഇതില്‍ പബ്ജിയടക്കമുള്ള വീഡിയോ ഗെയിമും ഉള്‍പ്പെടുന്നുണ്ടെന്നാണ് വിവരങ്ങള്‍. സൗത്ത് കൊറിയന്‍ കമ്പനി നിര്‍മിച്ച പബ്ജിയുടെ കൂടുതല്‍ നിക്ഷേപവും ചൈനീസ് കമ്പനിയായ ടെന്‍സെന്റിലാണ്.

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് 250ലേറെ ആപ്പുകളും നിരോധിക്കാനൊരുങ്ങുന്നത്. ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷം തുടരുന്നതിന്റെ ഭാഗമായാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെ കൂടുതല്‍ നടപടി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more