കൊല്‍ക്കത്ത: ബംഗാളില്‍ ബി.ജെ.പി പണം നല്‍കി വോട്ട് പിടിക്കാന്‍ ശ്രമിക്കുകയാണെന്ന് തൃണമൂല്‍ നേതാവും മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജി. ബി.ജെ.പി നല്‍കുന്ന പണം വാങ്ങിക്കോളൂ പക്ഷെ, വോട്ട് തൃണമൂലിന് നല്‍കണമെന്നും അഭിഷേക് ബാനര്‍ജി ആഹ്വാനം ചെയ്തു. സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ പാര്‍ട്ടി പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബംഗാളില്‍ പുതിയ സംസ്‌കാരം നടപ്പാക്കാന്‍ ശ്രമിക്കുന്ന പുറത്ത് നിന്നുള്ളവരെ തുരത്താനുള്ള പോരാട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.
‘എന്റെ നാവ് മുറിച്ചെടുത്താലും ഞാന്‍ പറയും ജയ് ബംഗ്‌ളാ… ജയ് മമതാ. മമത ദല്‍ഹിക്ക് തല മുന്നില്‍ കുനിച്ചോ ഇല്ലയോ എന്നതൊന്നുമല്ല ഇവിടെ വിഷയം,’ അഭിഷേക് ബാനര്‍ജി പറഞ്ഞു.
തൃണമൂല്‍ 250 ലേറെ സീറ്റില്‍ വിജയിക്കുമെന്നും ബി.ജെ.പി രണ്ടക്ക സംഖ്യ ഒന്ന് കടന്ന് കിട്ടാന്‍ ബുദ്ധിമുട്ടുമെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ച്ചയായി മൂന്നാം തവണയും ബംഗാള്‍ ഭരിക്കാന്‍ പോവുകയാണ് മമതയെന്നും അഭിഷേക് ബനര്‍ജി കൂട്ടിച്ചേര്‍ത്തു.
പുറത്ത് നിന്നുള്ളവരെ ബംഗാള്‍ ഭരിക്കാന്‍ അനുവദിക്കില്ലെന്നും അഭിഷേക് വ്യക്തമാക്കി.
രാജ്യസഭാ എം.പി ദിനേശ് ത്രിവേദി യുടെ രാജിയിലും അദ്ദേഹം പ്രതികരണവുമായി രംഗത്തെത്തി. പോകേണ്ടവരൊക്കെ പോകട്ടെ എന്നാണ് അദ്ദേഹം പറഞ്ഞത്.
‘ബുദ്ധിമുട്ട് തോന്നിയിട്ടല്ലേ, അങ്ങ് പോകട്ടെ, പോയി ബി.ജെ.പിയുടെ ഐ.സി.യുവില്‍ അഡ്മിറ്റ് ചെയ്യട്ടെ,’ എന്നായിരുന്നു അഭിഷേകിന്റെ പ്രതികരണം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Abhishek Banerjee says people to take money from BJP but vote for TMC