തന്റെ സിനിമകള്‍ പ്രദര്‍ശ്ശിപ്പിക്കുന്ന തീയറ്ററുകളില്‍ ചെന്ന് പ്രേക്ഷകരുടെ പ്രതികരണം നേരിട്ടറിയുക എന്നത് അഭിഷേക് ബച്ചന്റെ ഒരു ശീലമാണ്. “ഹാപ്പി ന്യൂ ഇയറി” ന്റെ
കാര്യത്തിലും ഇതിന് മാറ്റമുണ്ടായില്ല. മുംബൈയിലെ ഗേയ്റ്റി തീയറ്ററിലെത്തിയ അഭിഷേക് ബച്ചനെ സ്വീകരിച്ചത് ചിത്രം കാണാനെത്തിയ വന്‍ ജനക്കൂട്ടമാണ്. അഭിഷേകിന്റെ പിതാവ് അമിതാഭ് ബച്ചനാണ് ട്വിറ്ററിലൂടെ ഈ തീയറ്റര്‍ സന്ദര്‍ശനത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചത്.
കാണുന്നവരിലെല്ലാം ചിരി പടര്‍ത്തുന്ന കോമഡി കഥാപാത്രമായാണ് അഭിഷേക് ചിത്രത്തിലെത്തുന്നത്. നന്ദു ഭീഡെ എന്ന അഭിഷേകിന്റെ കഥാപാത്രത്തെ പ്രേക്ഷകര്‍ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു.
അഭിഷേകിനൊപ്പം ഷാരൂഖ് ഖാന് , ദീപിക പദുകോണ്‍, ബൊമന്‍ ഇറാനി, സോനു സോദ, വിവാന് ഷാ എന്നിവരും ചിത്രത്തിലെ മറ്റു കഥാ പാത്രങ്ങളെ അവതരിപ്പിക്കുന്നു.