| Sunday, 28th June 2020, 1:32 pm

മകള്‍ കാരണം അഭിനയത്തില്‍ പുതിയ നിബന്ധനകള്‍; സിനിമകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്, ഖേദമില്ലെന്ന് അഭിഷേക് ബച്ചന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മകള്‍ ആരാധ്യ ജനിച്ച ശേഷം താനഭിനയക്കുന്ന സിനിമകളില്‍ പുതിയ നിബന്ധനകള്‍ വെച്ചതായി നടന്‍ അഭിഷേക് ബച്ചന്‍. പുതിയ വെബ് സീരീസിനോടനുബന്ധിച്ച് ഫിലിം ജോര്‍ണലിസ്റ്റ് രാജീവ് മസന്തിനു നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചില്‍.

‘ഇഴുകിച്ചേര്‍ന്ന് അഭിനയിക്കേണ്ട രംഗങ്ങളില്‍ താന്‍ അഭിനയിക്കാന്‍ താന്‍ ഇനി കംഫര്‍ട്ടബള്‍ അല്ല. തന്റെ മകള്‍ക്ക് അസ്വസ്ഥമായി തോന്നുന്നതോ അവള്‍ ചോദ്യം ചെയ്യുന്ന ഒന്നും താന്‍ ചെയ്യില്ല,’ അഭിഷേക് ബച്ചന്‍ പറഞ്ഞു.

അടുപ്പം കാണിക്കേണ്ട രംഗങ്ങളില്‍ അഭിനയിക്കുന്നതില്‍ തനിക്ക് ഒരിക്കലം താല്‍പര്യം ഉണ്ടായിരുന്നില്ലെന്നും അഭിഷേക് പറഞ്ഞു.

ഒരു ചിത്രം അഭിനയിക്കാന്‍ ധാരണയാവുന്നതിനു മുമ്പ് ചില രംഗങ്ങള്‍ ഒഴിവാക്കാന്‍ പറ്റുമോ എന്ന് ചിത്രത്തിന്റെ മേക്കേര്‍സിനോട് ചോദിക്കും. ആ സീനുകള്‍ ചിത്രത്തിന്റെ അവിഭാജ്യ ഘടകമാണെന്നു അവര്‍ പറഞ്ഞാല്‍ താന്‍ ആ സിനിമ ചെയ്യാതിരിക്കുമെന്നും അഭിഷേക് പറഞ്ഞു.

ഈ തീരുമാനം കാരണം സിനിമകള്‍ നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി.

‘ ഉണ്ട് പക്ഷെ അത് കുഴപ്പമില്ല, ഖേദമൊന്നുമില്ല. കാരണം എനിക്ക് ഭാവനാത്മകമായ ഒരു കാഴ്ചപ്പാടുണ്ട്. അതുപോലെ നിര്‍മാതാവിനും സംവിധായകനും ഒരു കാഴ്ചപ്പാടുണ്ടാവും. അവരതില്‍ വിട്ടു വീഴ്ച ആഗ്രഹിക്കുന്നില്ലെങ്കില്‍ ഞാനതിനെ പൂര്‍ണമായും ബഹുമാനിക്കുന്നു,’ അഭിഷേക് ബച്ചന്‍ പറഞ്ഞു.

അഭിഷേക് ബച്ചന്റെ ആദ്യ വെബ് സീരീസ് ആണ് പുറത്തിറങ്ങാനിരിക്കുന്ന ബ്രീത്. അഭിഷേകിനൊപ്പം നിത്യ മേനോനും സീരീസില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നു. ആമസോണ്‍ പ്രൈമില്‍ ജൂലൈ 10 മുതലാണ് ബ്രീത് സ്ട്രീം ചെയ്യുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more