മുംബൈ: ബോളിവുഡ് താരം അമിതാഭ് ബച്ചന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മകന്‍ അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചു. അഭിഷേക് ബച്ചന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
അച്ഛനും തനിക്കും കൊവിഡ് സ്ഥിരീകരിച്ചുവെന്നും, ഇരുവര്‍ക്കും നേരിയ ലക്ഷണങ്ങള്‍ മാത്രമേ കാണിച്ചിരുന്നുള്ളുവെന്നും അഭിഷേക് ട്വിറ്ററില്‍ അറിയിച്ചു.
അതേസമയം ഐശ്വര്യ റായ്ക്കും മകള്‍ ആരാദ്യക്കും ജയ ബച്ചനും കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണ്.
ശ്വാസോച്ഛാസവുമായി ബന്ധപ്പെട്ട അമിതാഭ് ബച്ചന് നേരിയ പ്രശ്‌നങ്ങളുണ്ടെങ്കിലും ആരോഗ്യ നില തൃപ്തികരമാണെന്ന് വിവിധ വൃത്തങ്ങള്‍ അറിയിച്ചു.
ബച്ചന്‍ കുടംബവുമായി ബന്ധപ്പെട്ട എല്ലാവരോടും കൊവിഡ് ടെസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടതായും എല്ലാവരോടും പരിഭ്രാന്തരാകാതെ ഇരിക്കണമെന്നും അഭിഷേക് ബച്ചന്‍ പറഞ്ഞു.
അമിതാഭ് ബച്ചന് കൊവിഡ് സ്ഥിരീകരിച്ച വിവരം അദ്ദേഹം ട്വിറ്ററിലൂടെ നേരത്തെ അറിയിച്ചിരുന്നു.
കഴിഞ്ഞ 10 ദിവസത്തിനിടെ തന്നോട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ അടിയന്തരമായ പരിശോധന നടത്തണമെന്നും ബച്ചന്‍ ആവശ്യപ്പെട്ടു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ