Entertainment
ഒരൊറ്റ സീക്വന്‍സിലൂടെ ആ സൂപ്പര്‍സ്റ്റാറിന് തന്റെ ഓഡിയന്‍സിന്റെ പള്‍സറിയാമെന്ന് എനിക്ക് മനസിലായി: അഭിരാമി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Oct 01, 05:09 pm
Tuesday, 1st October 2024, 10:39 pm

ഇപ്പോള്‍ സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജിനികാന്ത് ചിത്രമാണ് വേട്ടയ്യന്‍. ടി.ജെ. ജ്ഞാനവേല്‍ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജിനികാന്തിനൊപ്പം മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, അമിതാഭ് ബച്ചന്‍, റാണ ദഗുബട്ടി, റിതിക സിങ്, ദുഷാര വിജയന്‍ എന്നിവരാണ് ഒന്നിക്കുന്നത്.

നടി അഭിരാമിയും വേട്ടയ്യനില്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ഇപ്പോള്‍ രജിനികാന്തിനെ കുറിച്ച് പറയുകയാണ് അഭിരാമി. നടനൊപ്പമുള്ള വേട്ടയ്യനിലെ സീനുകളെ പറ്റി തനിക്ക് പറയാന്‍ കഴിയില്ലെന്ന് പറയുന്ന നടി അദ്ദേഹത്തിന്റെ അഭിനയത്തെ കുറിച്ചാണ് സംസാരിക്കുന്നത്.

വേട്ടയ്യനിലെ ഒരു സീക്വന്‍സിലൂടെ രജിനികാന്തിന് തന്റെ ഓഡിയന്‍സിന്റെ പള്‍സ് എന്താണെന്ന് അറിയാമെന്ന കാര്യം തനിക്ക് മനസിലായെന്നും അഭിരാമി കൂട്ടിച്ചേര്‍ത്തു. തമിഴ് യൂട്യൂബ് ചാനലായ സൂര്യന്‍ എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘രജിനി സാറിന്റെ കൂടെയുള്ള സീനുകളെ പറ്റി എനിക്ക് പറയാന്‍ കഴിയില്ല. അതിനുള്ള അനുവാദമില്ല. പക്ഷെ വേട്ടയ്യനില്‍ ഒരു സീക്വന്‍സുണ്ട്. അതിലൂടെ അദ്ദേഹത്തിന് തന്റെ ഓഡിയന്‍സിന്റെ പള്‍സ് എന്താണെന്ന് അറിയാമെന്ന കാര്യം എനിക്ക് മനസിലായി.

ജ്ഞാനവേല്‍ സാറിന്റെ സിനിമ എങ്ങനെയാണെന്ന് ജയ് ഭീം കണ്ടാല്‍ മനസിലാകുമല്ലോ. അദ്ദേഹം ജേര്‍ണലിസം ബാക്ഗ്രൗണ്ടില്‍ നിന്ന് വരുന്ന ആളാണ്. അതുകൊണ്ട് വളരെ മെച്ചുവേര്‍ഡായി ജേര്‍ണലിസം അപ്രോച്ചില്‍ റിയലായി കഥ പറയുന്നത് പോലെയാണ് ഈ സിനിമ ചെയ്തത്. മാസും അദ്ദേഹം നന്നായി ചെയ്യുന്നതാണ്.

രജിനി സാര്‍ ഈ സിനിമ ചെയ്യുമ്പോള്‍ അനാവശ്യമായി ഇടപ്പെടാറില്ല. എന്നാലും നമുക്ക് ഇങ്ങനെ ചെയ്താലോയെന്ന് പറഞ്ഞ് ചെറിയ എന്തെങ്കിലും കാര്യം പറയും. പക്ഷെ ആ സീന്‍ തൂക്കി വേറെയിടത്തില്‍ കൊണ്ടുവെക്കും. അങ്ങനെയുള്ള ചില സീനുകള്‍ ഞാനും രജിനി സാറുമുള്ള സീക്വന്‍സിലുണ്ട്,’ അഭിരാമി പറഞ്ഞു.


Content Highlight: Abhirami Talks About Rajinikanth And Vettaiyan Movie