ഡബ്ല്യു.സി.സി ഉന്നയിച്ചതൊക്കെ വളരെ ന്യായമായ കാര്യങ്ങളാണെന്ന് നടി അഭിരാമി. സ്ത്രീകൾക്ക് ജോലിസ്ഥലത് ശുചി മുറി സജീകരണങ്ങൾ ഡബ്ലിയു. സി.സി പോരാടി നേടി തന്നതാണെന്നും അഭിരാമി പറഞ്ഞു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
ഡബ്ല്യു.സി.സി ഉന്നയിച്ചതൊക്കെ വളരെ ന്യായമായ കാര്യങ്ങളാണെന്ന് നടി അഭിരാമി. സ്ത്രീകൾക്ക് ജോലിസ്ഥലത് ശുചി മുറി സജീകരണങ്ങൾ ഡബ്ലിയു. സി.സി പോരാടി നേടി തന്നതാണെന്നും അഭിരാമി പറഞ്ഞു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ഞാൻ ഡബ്ല്യു.സി.സിയുടെ ഭാഗമല്ല. അവർ ഉന്നയിച്ച കാര്യങ്ങൾ വളരെ ന്യായമായ കാര്യങ്ങളാണ്. സിനിമയിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷയും, അവിടുത്തെ ശുചിമുറി സൗകര്യങ്ങളും അവർ പോരാടി നേടിയതാണ്.
കേരളത്തിലാണോ യൂണിയനുകൾക്ക് പഞ്ഞം. കേരളത്തിൽ ഒരു ഗ്രൂപ്പ് ഉണ്ടാക്കി എടുക്കുകയും അതിനുവേണ്ടി ശബ്ദമുയർത്താൻ ഒരുപറ്റം ആളുകൾ തയാറാക്കുകയും ചെയ്യുനത് വളരെ നാച്വറൽ ആണ്. നമ്മുടെ ഒരു പൊളിറ്റിക്കൽ കൾച്ചർ വെച്ച് ഈ നീക്കം എന്തുകൊണ്ട് വൈകി എന്നാണ് ഞാൻ ആലോചിക്കുന്നത്.
അവർ കൂടുതൽ ശക്തിപ്പെടട്ടെ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. സത്യസന്ധമായ കാര്യങ്ങൾക്കായി പ്രവർത്തിക്കുകയും ലക്ഷ്യത്തെ നേടി എടുക്കാൻ സാധിക്കട്ടെ എന്നുമാണ് എന്റെ ആഗ്രഹം,’ അഭിരാമി പറഞ്ഞു.
ഡബ്ല്യു.സി.സിയിൽ അംഗമാകാൻ താൻ അപേക്ഷിച്ചിട്ടുണ്ടെന്നും താൻ അവരുടെ ആശയങ്ങളെ വിശ്വസിക്കുന്നുണ്ടെന്നും അഭിരാമി പറഞ്ഞു.
‘ഞാൻ ഡബ്ല്യു.സി.സിയിൽ അംഗമാകാനുള്ള അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഞാൻ ഇനി ഡബ്ലിയു. സി.സിയിലെ അംഗമാകാൻ പോകുകയാണ്. മറ്റൊരു സംഘടനയിലിരിക്കെ ഈ സംഘടനയിൽ അംഗമാകാൻ പറ്റുമോ എന്നുള്ള നിയമ വശങ്ങളെപ്പറ്റി എനിക്ക് ധാരണയില്ല. അവരുടെ ആശയങ്ങളോട് യോജിക്കുന്നതുകൊണ്ടാണ് ഞാൻ അപേക്ഷ സമർപ്പിച്ചത്,’ അഭിരാമി പറഞ്ഞു.
സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ഗരുഡൻ ആണ് അഭിരാമിയുടെ പുതിയ ചിത്രം. മിഥുൻ മാനുവൽ തോമസ് തിരക്കഥ എഴുതുന്ന ചിത്രം അരുൺ വർമയാണ് സംവിധാനം ചെയ്യുന്നത്.
Content Highlights: Abhirami on WCC