[] ഗ്ലാസ്‌കോ: ഇന്ത്യക്ക് സ്വര്‍ണ്ണത്തിളക്കം സമ്മാനിച്ച് കോമണ്‍വെല്‍ത്ത് ഗെയിംസ് ഷൂട്ടിംഗില്‍ അഭിനവ് ബിന്ദ്രയ്ക്ക് സ്വര്‍ണം. പുരുഷന്മാരുടെ പത്ത് മീറ്റര്‍ എയര്‍ റൈഫിളിലാണ് ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രയ്ക്ക് സ്വര്‍ണം സ്വന്തമാക്കിയത്.
ഇതേ ഇനത്തില്‍ ഇന്ത്യയുടെ രവി കുമാറിന് നാലാം സ്ഥാനം ലഭിച്ചു. വനിതകളുടെ പത്ത് മീറ്റര്‍ എയര്‍ റൈഫിളില്‍ 197.1 പോയിന്റുമായി 16 കാരിയായ മലൈക്ക ഗോയല്‍ വെള്ളിനേടി.
പുരുഷ ഹോക്കിയില്‍ ഇന്ത്യ വെയില്‍സിനെ 31 ന് തോല്‍പ്പിച്ചു. ടേബിള്‍ ടെന്നീസില്‍ വനിതാ ഗ്രൂപ്പ് വിഭാഗത്തില്‍ ഇന്ത്യ 30 ന് കെനിയയെ തോല്‍പ്പിച്ചു.
ഫൈനലിലെത്തിയെങ്കിലും ലോക ഒന്നാം നമ്പര്‍ താരം ഹീന സിദ്ദുവിന് മെഡല്‍ നേടാനായില്ല.
വനിതകളുടെ 70 കിലോ വിഭാഗത്തില്‍ ഹുയ്‌ദ്രോ റെപ്പഷാഗെ റൗണ്ടില്‍ വിജയിച്ച് വെങ്കലമെഡലിനായുള്ള പോരാട്ടത്തിന് യോഗ്യത നേടി. 68 കിലോ വിഭാഗത്തില്‍ ജി ചൗധരിയും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.
ഭാരോദ്വഹനത്തില്‍ സുഖെന്‍ ദേയും സഞ്ജിതാ ചാനുവുമാണ് ഇന്നലെ സ്വര്‍ണം നേടിയത്. രണ്ട് സ്വര്‍ണവും മൂന്നു വെള്ളിയും രണ്ട് വെങ്കലവുമായി ഗെയിംസിന്റെ ആദ്യദിനത്തില്‍ ഏഴ് മെഡലുകള്‍ ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം ഒമ്പതായി.