Advertisement
Daily News
ഷൂട്ടിംഗ് താരം അഭിനവ് ബിന്ദ്ര വിരമിക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Sep 22, 11:13 am
Monday, 22nd September 2014, 4:43 pm

abhinav[] ഇഞ്ചിയോണ്‍: ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര ഷൂട്ടിംഗില്‍ നിന്ന് വിരമിക്കുന്നു. ഏഷ്യന്‍ ഗെയിംസിനു ശേഷം മത്സരങ്ങളില്‍ നിന്ന് മാറിനില്‍ക്കുമെന്ന് ബിന്ദ്ര പറഞ്ഞു.

ഏഷ്യന്‍ ഗെയിംസില്‍ ചൊവ്വാഴ്ച നടക്കുന്ന 10 മീറ്റര്‍ എയര്‍ റൈഫിള്‍ മത്സരത്തോടെ ഷൂട്ടിംഗില്‍ നിന്ന് വിരമിക്കുമെന്നാണ് ബിന്ദ്ര അറിയിച്ചത്.
2008 ബെയ്ജിംഗ് ഒളിംപിക്‌സില്‍ പത്തു മീറ്റര്‍ എയര്‍റൈഫിളില്‍ സ്വര്‍ണം നേടിയ ബിന്ദ്ര ഒളിംപിക്‌സില്‍ വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം നേടിയ ഏക ഇന്ത്യന്‍ താരമാണ്.
ഖേല്‍രത്‌ന, അര്‍ജുന, പത്മഭൂഷണ്‍ ബഹുമതികള്‍ നേടിയ അഭിനവ് ഗ്ലാസ്‌ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും താരം സ്വര്‍ണം നേടിയിരുന്നു.