[]ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ഷൂട്ടിങ് താരം അഭിനവ് ബിന്ദ്രയ്ക്ക് വെങ്കലം. 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ആണ് അഭിനവ് ബിന്ദ്ര വെങ്കലം നേടിയത്. ഇത് ബിന്ദ്രയുടെ വിടവാങ്ങല്‍ മത്സരമാണ്.
10മീറ്റര്‍ എയര്‍ റൈഫിള്‍ ഗ്രൂപ്പ് വിഭാഗത്തിലും ഇന്ത്യ വെങ്കലമെഡല്‍ നേടി. അഭിനവ് ബിന്ദ്ര, സഞ്ജീവ് രജപൂത്ത്, രവികുമാര്‍ എന്നിവരടങ്ങിയ ടീമാണ് വെങ്കലം നേടിയത്.
ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് വേണ്ടി വ്യക്തിഗത സ്വര്‍ണം നേടിയ ഏക ഇന്ത്യന്‍ താരമാണ് അഭിനവ് ബിന്ദ്ര. 2008 ബെയ്ജിങ് ഒളിമ്പിക്‌സില്‍ 10 മീറ്റര്‍ എയര്‍റൈഫിളിലാണ് ബിന്ദ്ര സ്വര്‍ണം നേടിയത്.
25മീറ്റര്‍ ടീം ഷൂട്ടിങ്ങില്‍ റാഷി സര്‍നോബാത്, അനിസ സയ്യിദ്, ഹീന സിദ്ധു എന്നിവരടങ്ങിയ ടീം വെങ്കലമെഡല്‍ നേടി.
കഴിഞ്ഞദിവസമാണ് ഷൂട്ടിങ്ങില്‍ നിന്നും വിരമിക്കുന്ന കാര്യം അഭിനവ് ബിന്ദ്ര പ്രഖ്യാപിച്ചത്. ട്വിറ്ററിലൂടെയായിരുന്നു ബിന്ദ്രയുടെ പ്രഖ്യാപനം. ” എന്റെ പ്രഫഷണല്‍ ഷൂട്ടിങ് ജീവിതത്തിന്റെ അവസാനമാണ് നാളെ. ഞാന്‍ ഇനിയും ഷൂട്ട് ചെയ്യും, ആഴ്ചയില്‍ രണ്ട് ദിവസം ഹോബി ഷൂട്ടര്‍ ട്രയിനിങ് ആയി. ” ബിന്ദ്ര ട്വീറ്റ് ചെയ്തു.