| Sunday, 3rd March 2019, 6:06 pm

അഭിനന്ദൻ വർത്തമാന്റെ നട്ടെല്ലിന് പരിക്ക് സംഭവിച്ചതായി സ്കാനിംഗ് റിപ്പോർട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂ​ദ​ൽ​ഹി: പാകിസ്ഥാന്റെ പിടിയിൽ നിന്നും ഇന്ത്യയിലേക്കെത്തിയ വ്യോ​മ​സേ​ന വിം​ഗ് ക​മാ​ൻ​ഡ​ർ അ​ഭി​ന​ന്ദ​ൻ വ​ർ​ത്തമാ​ന്‍റെ ന​ട്ടെ​ല്ലി​ന് പരിക്കുള്ളതായി സ്കാനിംഗ് റിപ്പോർട്ട്. സ്കാനിങ്ങിനാലാണ് ഇക്കാര്യം കണ്ടെത്തിയത്. ആക്രമണം നടക്കുന്ന സമയത്ത് വർത്തമാൻ വി​മാ​ന​ത്തി​ൽ നി​ന്നും പു​റ​ത്തേ​ക്ക് ചാ​ടി​യ​പ്പോ​ഴാണ് പരിക്ക് സംഭവിച്ചത്. പാ​കി​സ്ഥാ​ൻ ര​ഹ​സ്യ​ ഉ​പ​ക​ര​ണ​ങ്ങ​ളൊ​ന്നും വർത്തമാന്റെ ശരീരത്തിൽ ഘ​ടി​പ്പി​ച്ചി​ട്ടി​ല്ലെ​ന്നും സ്കാ​നിം​ഗി​ൽ മനസിലായതായി എ.എൻ.ഐ. റിപ്പോർട്ട് ചെയ്യുന്നു.

Also Read ഇത്ര ആളുകളെ മുറുക്കാന്‍ കടയിലും കാണാന്‍ കഴിയും; മോദിയുടെ “മെഗാ” റാലിയെ പരിഹസിച്ച് ലാലു പ്രസാദ് യാദവ്

വ്യോ​മ​സേ​ന​യു​ടെ സെ​ൻ​ട്ര​ൽ മെ​ഡി​ക്ക​ൽ എ​സ്റ്റാ​ബ്ലി​ഷ്മെ​ന്റ് (എ​.എ​ഫ്.സി​.എം.​ഇ.) ന​ട​ത്തി​യ വിദഗ്ധ പ​രി​ശോ​ധ​ന​ക​ളി​ലാ​ണ് ഈ വിവരങ്ങൾ ലഭ്യമായത്. വി​മാ​നം ഏറെ ഉ​യ​ര​ത്തി​ലാ​യി​രു​ന്ന​പ്പോ​ഴാ​ണ് അ​ഭി​ന​ന്ദ​ൻ വിമാനത്തിൽ നിന്നും സ്വയം ഇജെക്ട് ചെയ്യുന്നത്. ഈ സമയത്ത് അഭിനന്ദൻ വിമാനത്തിൽ നിന്നും ശക്തമായി എടുത്തെറിയപ്പെടുകയാണ് ഉണ്ടായത്.

Also Read “ബാലാകോട്ട് വ്യോമാക്രമണത്തിന് പിന്നിലുള്ള സത്യം തിരക്കുമ്പോള്‍ രാജ്യദ്രോഹി എന്ന് വിളിക്കുന്നത് അമ്പരപ്പിക്കുന്നു”: മെഹ്ബൂബ മുഫ്ത്തി

പാ​ര​ഷൂട്ടിന്റെ സഹായത്തോടെയാണ് അഭിനന്ദൻ തറയിൽ എത്തിയതെങ്കിലും എടുത്തെറിയപ്പെട്ടത് ന​ട്ടെ​ല്ലി​നു പരിക്ക് സംഭവിക്കാൻ കാരണമായെന്ന് ഡോക്ടർമാർ പറയുന്നു. ക​ര, നാ​വി​ക, വ്യോ​മ സേ​ന​ക​ളി​ലെ പൈ​ല​റ്റു​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ ചി​കി​ത്സ​യ്ക്കു​ള്ള​താ​ണ് എ.​എ​ഫ്.സി​.എം.​ഇ.

We use cookies to give you the best possible experience. Learn more