ന്യൂദൽഹി: പാകിസ്ഥാന്റെ പിടിയിൽ നിന്നും ഇന്ത്യയിലേക്കെത്തിയ വ്യോമസേന വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാന്റെ നട്ടെല്ലിന് പരിക്കുള്ളതായി സ്കാനിംഗ് റിപ്പോർട്ട്. സ്കാനിങ്ങിനാലാണ് ഇക്കാര്യം കണ്ടെത്തിയത്. ആക്രമണം നടക്കുന്ന സമയത്ത് വർത്തമാൻ വിമാനത്തിൽ നിന്നും പുറത്തേക്ക് ചാടിയപ്പോഴാണ് പരിക്ക് സംഭവിച്ചത്. പാകിസ്ഥാൻ രഹസ്യ ഉപകരണങ്ങളൊന്നും വർത്തമാന്റെ ശരീരത്തിൽ ഘടിപ്പിച്ചിട്ടില്ലെന്നും സ്കാനിംഗിൽ മനസിലായതായി എ.എൻ.ഐ. റിപ്പോർട്ട് ചെയ്യുന്നു.
Also Read ഇത്ര ആളുകളെ മുറുക്കാന്‍ കടയിലും കാണാന്‍ കഴിയും; മോദിയുടെ “മെഗാ” റാലിയെ പരിഹസിച്ച് ലാലു പ്രസാദ് യാദവ്
വ്യോമസേനയുടെ സെൻട്രൽ മെഡിക്കൽ എസ്റ്റാബ്ലിഷ്മെന്റ് (എ.എഫ്.സി.എം.ഇ.) നടത്തിയ വിദഗ്ധ പരിശോധനകളിലാണ് ഈ വിവരങ്ങൾ ലഭ്യമായത്. വിമാനം ഏറെ ഉയരത്തിലായിരുന്നപ്പോഴാണ് അഭിനന്ദൻ വിമാനത്തിൽ നിന്നും സ്വയം ഇജെക്ട് ചെയ്യുന്നത്. ഈ സമയത്ത് അഭിനന്ദൻ വിമാനത്തിൽ നിന്നും ശക്തമായി എടുത്തെറിയപ്പെടുകയാണ് ഉണ്ടായത്.
പാരഷൂട്ടിന്റെ സഹായത്തോടെയാണ് അഭിനന്ദൻ തറയിൽ എത്തിയതെങ്കിലും എടുത്തെറിയപ്പെട്ടത് നട്ടെല്ലിനു പരിക്ക് സംഭവിക്കാൻ കാരണമായെന്ന് ഡോക്ടർമാർ പറയുന്നു. കര, നാവിക, വ്യോമ സേനകളിലെ പൈലറ്റുമാർ ഉൾപ്പെടെയുള്ളവരുടെ ചികിത്സയ്ക്കുള്ളതാണ് എ.എഫ്.സി.എം.ഇ.