| Thursday, 28th February 2019, 7:10 pm

'പുല്‍വാമ', 'ബാലാക്കോട്ട്', 'അഭിനന്ദന്‍'; ബോളിവുഡില്‍ സിനിമാ പേര് രജിസ്റ്റര്‍ ചെയ്യാന്‍ പ്രൊഡ്യൂസര്‍മാരുടെ തിരക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: പാകിസ്ഥാനിലകപ്പെട്ടു പോയ ഇന്ത്യന്‍ വൈമാനികന്‍ അഭിനന്ദന്‍ വര്‍ത്തമാന്റെ തിരിച്ചുവരവിന് വേണ്ടി രാജ്യം പ്രാര്‍ത്ഥിക്കുമ്പോള്‍ അഭിനന്ദന്റെയും ബാലാക്കോട്ട് ആക്രമണത്തിന്റെയും പേരില്‍ സിനിമാ പേര് രജിസ്റ്റര്‍ ചെയ്യാന്‍ ബോളിവുഡില്‍ പ്രൊഡ്യൂസര്‍മാരുടെ തിരക്കെന്ന് റിപ്പോര്‍ട്ട്.

ഇന്ത്യ പാകിസ്ഥാനില്‍ വ്യോമാക്രമണം നടത്തിയ ഫെബ്രുവരി 26ന് അന്ധേരിയിലെ ഇന്ത്യന്‍ മോഷന്‍ പിക്‌ചേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ (ഐ.എം.എം.പി.എ) ഓഫീസില്‍ നടന്ന സംഭവങ്ങളെ ഉദ്ധരിച്ച് ഹഫിങ്ടണ്‍ പോസ്റ്റിന്റേതാണ് റിപ്പോര്‍ട്ട്.

ആ സമയത്ത് ചുരുങ്ങിയത് അഞ്ചോളം പ്രൊഡ്യൂസര്‍മാര്‍ സിനിമകളുടെ പേര് രജിസ്റ്റര്‍ ചെയ്യാന്‍ ഓഫീസിലെത്തിയെന്നും “ബാലാക്കോട്ട്”, സര്‍ജിക്കല്‍ സ്‌ട്രൈക്ക്‌സ് 2.0 തുടങ്ങിയ പേരുകള്‍ക്ക് വേണ്ടി പരസ്പരം മത്സരിച്ചുവെന്ന് പേര് വെളിപ്പെടുത്താത്ത ആളെ ഉദ്ധരിച്ച് ഹഫിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയ “ഉറി: ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക്” ചിത്രം വന്‍ വിജയമായതിന് ശേഷം ഇന്ത്യാ-പാക് സംഘര്‍ഷത്തെ കുറിച്ച് പറയുന്ന സിനിമാ പേരുകള്‍ക്കും പ്ലോട്ടുകള്‍ക്കും ആളുകള്‍ കൂടിയെന്നാണ് റിപ്പോര്‍ട്ട്.

ഫെബ്രുവരി 14 ലെ പുല്‍വാമ ആക്രമണത്തിന് ശേഷം രജിസ്റ്റര്‍ ചെയ്ത സിനിമാപേരുകള്‍ “കംപ്ലീറ്റ് സിനിമ” എന്ന മാഗസിന്‍ പുറത്തു വിട്ടിരുന്നു. Pulwama: The Surgical Strike, War Room, Hindustan Hamara Hai, Pulwama Terror Attack, The Attacks of Pulwama, With Love, From India, and ATS – One Man Show. എന്നിങ്ങനെയാണ് പേരുകള്‍.

We use cookies to give you the best possible experience. Learn more