| Tuesday, 8th January 2019, 9:03 am

അഭിമന്യുവിനു വീടായി; ഈ മാസം 14ന് മുഖ്യമന്ത്രി കൈമാറും

ഡൂള്‍ന്യൂസ് ഡെസ്‌ക്

മൂന്നാർ: മഹാരാജാസ് കോളേജിൽ വെച്ച് കൊല്ലപ്പെട്ട അഭിമന്യുവിന്റെ കുടുംബത്തിനായി പണി കഴിപ്പിച്ച വീട‌് ഈ മാസം 14 ന് മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബത്തിന‌് കൈമാറും. മാതാപിതാക്കളുടെ സംരക്ഷണത്തിനായി സമാഹരിച്ച കുടുംബസഹായ നിധിയും ഈ ദിവസം തന്നെ മുഖ്യമന്ത്രി നൽകും. കൈമാറ്റ ചടങ്ങിൽ മന്ത്രി എം.എം. മണി, സി.പി.ഐ.എം. എറണാകുളം ജില്ലാ സെക്രട്ടറി സി. എൻ. മോഹനൻ, ഇടുക്കി ജില്ലാ സെക്രട്ടറി കെ. കെ. ജയചന്ദ്രൻ എന്നിവരും .പങ്കെടുക്കും.

Also Read ദേശീയ പണിമുടക്ക്; സമരാനുകൂലികൾ ട്രെയിൻ തടഞ്ഞു

എസ്.എഫ്.ഐ. ഇടുക്കി ജില്ലാ കമ്മിറ്റിയംഗമായിരുന്ന അഭിമന്യുവിനെ 2018 ജൂലൈ രണ്ടിനാണ് എറണാകുളം മഹാരാജാസ് കോളേജിൽ വെച്ച് എസ്.ഡി.പി.ഐ., ക്യാമ്പസ്‌ ഫ്രണ്ടുകാർ എന്നിവർ ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. കോളേജിനുള്ളില്‍ അതിക്രമിച്ചു കയറിയാണ് അക്രമികള്‍ കൊല നടത്തിയത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് അര്‍ജുനേയും സംഘം ആക്രമിച്ചിരുന്നു.

മഹാരാജാസ് കോളേജില്‍ ക്യാമ്പസ് ഫ്രണ്ടിന്റെ ആക്രമണഭീഷണി നേരത്തേയുണ്ടായിരുന്നു. 20 ഓളം വരുന്ന പോപ്പുലര്‍ ഫ്രണ്ട് സംഘം കോളേജിലേക്ക് അതിക്രമിച്ചുകയറാന്‍ നോക്കിയത് ചോദ്യംചെയ്തപ്പോഴായിരുന്നു അക്രമം.അഭിമന്യുവിനെ ഒരാള്‍ പിന്നില്‍നിന്നു പിടിച്ചുനിര്‍ത്തുകയും മറ്റൊരാള്‍ കത്തികൊണ്ട് നെഞ്ചില്‍ കുത്തുകയുമായിരുന്നു.

Also Read സേവ് കേരള ഫ്രം ആര്‍.എസ്.എസ്; പ്രധാനമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ ഹാഷ്ടാഗ് ക്യാമ്പയ്ന്‍

അഭിമന്യുവിന്റെ കുടുംബത്തിന്റെ സംരക്ഷണവും തുടർന്നുള്ള ചിലവുകളും സി.പി.ഐ.എം. ഏറ്റെടുക്കുമെന്ന് അന്നുതന്നെ പാർട്ടി പ്രഖ്യാപിച്ചിരുന്നു. ഇതിനായി ജനങ്ങളിൽ നിന്നും സമാഹരിച്ച പണം കൊണ്ടാണ് കൊട്ടാക്കാമ്പൂരിൽ വാങ്ങിയ പത്തര സെന്റ് ഭൂമി വാങ്ങി വീട് നിർമിച്ചിരിക്കുന്നത്.

We use cookies to give you the best possible experience. Learn more