| Friday, 16th April 2021, 10:16 am

അഭിമന്യൂ കൊലപാതകം; പ്രധാനപ്രതി സജയ് ദത്തിന്റെ ആര്‍.എസ്.എസ് ക്യാമ്പിലെ ചിത്രങ്ങള്‍ പ്രചരിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: ആലപ്പുഴയില്‍ പതിനഞ്ചുകാരനായ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കുത്തികൊലപ്പെടുത്തിയ സംഭവത്തിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന സജയ് ദത്തിന്റെ ആര്‍.എസ്.എസ് ക്യാമ്പിലെ ചിത്രങ്ങള്‍ പ്രചരിക്കുന്നു. കേസില്‍ സജയ് ദത്ത് ഉള്‍പ്പെടെ അഞ്ച് പ്രതിളുണ്ടെന്നാണ് സൂചന. അഭിമന്യുവിന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് ആര്‍.എസ്.എസ് ആവര്‍ത്തിക്കുന്നതിനിടെയാണ് പ്രധാന പ്രതി ആര്‍.എസ്.എസ് ശാഖയില്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ പ്രചരിക്കുന്നത്.

അഭിമന്യൂവിന്റെ സഹോദരന്‍ അനന്തുവും ആര്‍.എസ്.എസ് പ്രവര്‍ത്തകനായ സജയ് ദത്തും തമ്മിലുള്ള പ്രശ്‌നങ്ങളാണ് കൊലയിലേക്ക് നയിച്ചതെന്നാണ് വിവരം. സജയ് ദത്ത് ഉള്‍പ്പടെയുള്ളവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

കൊല്ലപ്പെട്ട അഭിമന്യൂവിന് ഒപ്പമുണ്ടായിരുന്ന കാശിയുടേയും ആദര്‍ശിന്റേയും മൊഴി കേസില്‍ നിര്‍ണായകമാകും. അതേസമയം, അഭിമന്യൂവിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും.

ബുധനാഴ്ച പടയണിവട്ടം ക്ഷേത്രത്തില്‍ നടന്ന വിഷു ഉത്സവത്തിനിടെ രാത്രി പത്ത് മണിയോടെയാണ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തുന്നത്. നേരത്തെ മറ്റൊരു ക്ഷേത്രത്തിലെ ഉത്സവത്തിനിടെ തര്‍ക്കങ്ങളുണ്ടായതില്‍ അഭിമന്യുവിന്റെ സഹോദരന്‍ ഉള്‍പ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം പടയണിവട്ടം ക്ഷേത്രത്തില്‍ വെച്ച് അക്രമമുണ്ടായത്. അഭിമന്യു എസ്.എഫ്.ഐ പ്രവര്‍ത്തകനാണെന്നും ആര്‍.എസ്.എസിന്റെ മയക്കുമരുന്ന് മാഫിയയെ ചോദ്യം ചെയ്തതാണ് കൊലപാതക കാരണമെന്നും സി.പി.ഐ.എം ഏരിയാ സെക്രട്ടറി ബി. ബിനു പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Abhimanyu Murder Sajay Dutt RSS Camp Picture out

We use cookies to give you the best possible experience. Learn more