എറണാകുളം: ക്യാംപസ് ഫ്രണ്ട്-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകനായ അഭിമന്യു ആദിവാസി വിഭാഗത്തില്‍ നിന്നുള്ളയാള്‍. പ്രശസ്തമായ മഹാരാജാസ് കോളേജില്‍ ബി.എസ്.സി കെമിസ്ട്രി അഡ്മിഷന്‍ നേടിയത് ആദിവാസി സംവരണ സീറ്റിലാണ്.
ALSO READ: ആലപ്പുഴയില്‍ എസ്.എഫ്.ഐ പ്രകടനത്തിന് നേരെ എസ്.ഡി.പി.ഐ ആക്രമണം; എസ്.എഫ്.ഐ നേതാവിന് വെട്ടേറ്റു
വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഏറെ പിന്നിലുള്ള ഇടുക്കിയിലെ വട്ടവട പഞ്ചായത്തില്‍ നിന്നും സാഹചര്യങ്ങളോട് പടവെട്ടിയാണ് അഭിമന്യു മഹാരാജാസിലെത്തിയത്. വട്ടവടയിലെ കൊട്ടക്കമ്പൂരാണ് അഭിമന്യുവിന്റെ ഊര്
അച്ഛന്‍ മനോഹരനും അമ്മ ഭൂപതിയും കര്‍ഷകരാണ്. സഹോദരി പെരുമ്പാവൂര്‍ കിറ്റക്‌സില്‍ ജോലി ചെയ്യുന്നു. അടുത്ത മാസം സഹോദരി കൗസല്യയുടെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു.
മഹാരാജാസിലെ എന്‍.എസ്.എസ് സ്‌കീമിന്റെ സെക്രട്ടറി കൂടിയാണ് പഠനത്തില്‍ മോശമല്ലാത്ത അഭിമന്യു. ഇടുക്കി മേഖലയില്‍ നിന്നും സി.പി.ഐ.എം സംഘടനാ നേതൃത്വത്തിലെത്താന്‍ കഴിവുള്ള ആളായിരുന്നു അഭിമന്യുവെന്ന് പാര്‍ട്ടിയുടെ ജില്ലാ നേതൃത്വവും വ്യക്തമാക്കുന്നുണ്ട്. എസ്.എഫ്.ഐയുടെ ഇടുക്കി ജില്ലാ കമ്മറ്റിയില്‍ അംഗം കൂടിയാണ് കൊല്ലപ്പെട്ട വിദ്യാര്‍ത്ഥി.