| Thursday, 5th July 2018, 10:04 pm

'നീതിക്കായി അമ്മ കരയുന്നു' എന്ന പരിപാടിക്ക് ക്ഷണിച്ച നിങ്ങള്‍ക്ക് മാതൃത്വത്തോടോ നീതിയോടോ യാതൊരു പ്രതിബദ്ധതയുമില്ല; അഭിമന്യു വധത്തില്‍ ക്യാംപസ് ഫ്രണ്ടിനെതിരെ വിമര്‍ശനവുമായി രാധിക വെമുല

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ നേതാവുമായ അഭിമന്യുവിനെ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ വധിച്ചതിനെതിരെ വിമര്‍ശനവുമായി രോഹിത് വെമുലയുടെ അമ്മ രാധിക വെമുല.

അഭിമന്യുവിനെ ക്യാംപസ് ഫ്രണ്ടുകാര്‍ വധിച്ചത് തനിക്ക് കടുത്ത വേദനയുണ്ടാക്കുന്നതാണെന്നും അഭിമന്യുവിനെ കൊന്നതിലൂടെ ആ ആദിവാസി യുവാവിന്റെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും സ്വപ്നങ്ങളെയാണ് ക്യാംപസ് ഫ്രണ്ടുകാര്‍ തല്ലിത്തകര്‍ത്തതെന്നും രാധിക വെമുല പറഞ്ഞു.


Also Read ഒറ്റക്കുത്തിനു  കൊല്ലണമെങ്കില്‍ നമ്മുടെ ആ പി.ടി ക്ലാസ് ഇപ്പോഴും നടക്കുന്നുണ്ടാവുമല്ലോ; ക്യാമ്പസ് ഫ്രണ്ട് മുന്‍ ജില്ലാ കമ്മിറ്റി അംഗം ചോദിക്കുന്നു


കഴിഞ്ഞ വര്‍ഷം മാംഗളൂരില്‍ “നീതിക്കായി അമ്മ കരയുന്നു” എന്ന് പേരിട്ട പരിപാടിക്ക് ക്ഷണിച്ച ക്യാംപസ് ഫ്രണ്ട്, ഇന്ന് എന്നെ നിരാശപ്പെടുത്തിയിരിക്കുകയാണെന്നും പാര്‍ശ്വവത്കരിക്കപ്പെട്ട ആദിവാസി സമൂഹങ്ങളില്‍ നിന്ന് വരുന്ന യുവജനങ്ങളെ പിന്തുണക്കുന്നതിനു പകരം അവര്‍ വളരെ ഊര്‍ജസ്വലനായിരുന്ന ഒരു ആദിവാസി വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. മാതൃത്വത്തോടോ നീതിയോടോ തങ്ങള്‍ക്ക് യാതൊരു പ്രതിബദ്ധതയുമില്ലെന്ന് ക്യാംപസ് ഫ്രണ്ട് തെളിയിച്ചിരിക്കുകയാണെന്നും അവര്‍ കൂട്ടിചേര്‍ത്തു.

കൊലപാതകത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ കുറ്റവാളികളെയും ശിക്ഷിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കണെമെന്ന് അവര്‍ സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

രാധികയുടെ പ്രസ്താവനയുടെ പൂര്‍ണരൂപം

എറണാകുളത്തെ മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ വിദ്യാര്‍ത്ഥി പ്രവര്‍ത്തകനായ അഭിമന്യുവിനെ ക്യാപംസ് ഫ്രണ്ടുകാര്‍ വധിച്ചത് എനിക്ക് കടുത്ത വേദനയുണ്ടാക്കുന്നതാണ്. ബി.എസ്.സി കെമിസ്ട്രി പഠിക്കുന്ന ,ആദിവാസി കുടുംബത്തില്‍ നിന്നുള്ള 20 വയസുകാരനായ അവനെ കൊന്നതിലൂടെ ആ ആദിവാസി യുവാവിന്റെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും സ്വപ്നങ്ങളെയാണ് ക്യാംപസ് ഫ്രണ്ടുകാര്‍ തല്ലിതകര്‍ത്തത്.

കഴിഞ്ഞ വര്‍ഷം മാംഗളൂരില്‍ നീതിക്കായി അമ്മ കരയുന്നു എന്ന് പേരിട്ട പരിപാടിക്ക് ക്ഷണിച്ച ക്യാംപസ് ഫ്രണ്ട്, ഇന്ന് എന്നെ നിരാശപ്പെടുത്തിയിരിക്കുകയാണ്. പാര്‍ശ്വവത്കരിക്കപ്പെട്ട ആദിവാസി സമൂഹങ്ങളില്‍ നിന്ന് വരുന്ന യുവജനങ്ങളെ പിന്തുണക്കുന്നതിനു പകരം അവര്‍ വളരെ ഊര്‍ജസ്വലനായിരുന്ന ഒരു ആദിവാസി വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയിരിക്കുകയാണ്. മാതൃത്വത്തോടോ നീതിയിയോടോ തങ്ങള്‍ക്ക് യാതൊരു പ്രതിബദ്ധതയുമില്ലെന്ന് ക്യാംപസ് ഫ്രണ്ട് തെളിയിച്ചിരിക്കുകയാണ്.

കൊലപാതകത്തില്‍ ഉള്‍പ്പെട്ട കുറ്റവാളികളെ ശിക്ഷിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കാന്‍ കേരള സംസ്ഥാന സര്‍ക്കാരിനോട് ഞാന്‍ അഭ്യര്‍ത്ഥിക്കുകാണ്

അഭിമന്യുവിന്റെ കുടുംബത്തിന് എന്റെ അനുശോചനം.

രാധിക വെമുല

I am extremely distressed and pained in the murder of abhimanyu ,SFI student activist of Maharaja”s college ,Ernakulam by the Campus front.The 20year old student pursuing bsc chemistry comes from a tribal family . The campus front has shattered the dreams of a tribal youngster and his family and community .

The campus front of India,who have invited me for a programme at manglore ,last year ,titled “Mother”s cry for justice ” has disappointed us .Instead of supporting the youngsters of marginalised tribal community ,they murdered a most vibrant tribal student . By this they have proven that they don”t have any commitment towards motherhood or justice.

I request the state government of Kerala to take all necessary steps to punish the culprits involved in the murder .
My deepest condolences to the family .

Radhika Vemula

We use cookies to give you the best possible experience. Learn more