Daily News
അഭിമന്യൂ കൊലക്കേസിലെ മുഖ്യപ്രതി കീഴടങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jun 18, 06:53 am
Thursday, 18th June 2020, 12:23 pm

കൊച്ചി: അഭിമന്യൂ കൊലക്കേസിലെ മുഖ്യപ്രതി കീഴടങ്ങി. പത്താം പ്രതി സഹലാണ് എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയത്.

അഭിമന്യൂവിനെ കുത്തിയത് കാമ്പസ് ഫ്രണ്ട് നേതാവ് സഹല്‍ ആണെന്നാണ് പൊലീസിന്റെ കുറ്റപത്രം. രണ്ട് വര്‍ഷം തികയുമ്പോഴാണ് ഇയാള്‍ കീഴടങ്ങിയത്. അഭിഭാഷകനൊപ്പമാണ് സഹല്‍ കോടതിയിലാണ് കീഴടങ്ങിയത്.

കാമ്പസിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട് കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുമായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു അഭിമന്യൂവിന് കുത്തേല്‍ക്കുന്നത്. കുത്തേറ്റ അഭിമന്യൂ തല്‍ക്ഷണം മരിച്ചിരുന്നു. അര്‍ജുന്‍, വിനീത് എന്നീ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു.

നെട്ടൂര്‍ സ്വദേശിയാണ് സഹല്‍. നെട്ടൂരിലെ വീട്ടിലായിരുന്നു ഇയാള്‍ കുറച്ചുദിവസമായി ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്.

കേസില്‍ ആദ്യ 16 പ്രതികളെ ഉള്‍പ്പെടുത്തിയുള്ള കുറ്റപത്രം പൊലീസ് സമര്‍പ്പിച്ചിരുന്നു. കേസ് വിചാരണ ഘട്ടത്തിലാണ്. കൊലപാതകം ഗൂഢാലോചന, സംഘംചേരല്‍ തുടങ്ങി പതിമൂന്നോളം വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.