|

പായ് വഞ്ചിയില്‍ ലോകം ചുറ്റി മലയാളി യുവാവ് ചരിത്രം കുറിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: പായ് വഞ്ചിയില്‍ ലോകം ചുറ്റിയ മലയാളി യുവാവ് മുംബൈയില്‍ തിരിച്ചെത്തി. 34 കാരനായ അഭിലാഷ് ടോണി കഴിഞ്ഞ നവംബര്‍ ഒന്നിനാണ് യാത്ര പുറപ്പെട്ടത്. []

യാത്രയ്ക്കിടെ കര തൊടാതെ ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരന്‍ എന്ന ബഹുമതി ഇതോടെ അഭിലാഷിന് സ്വന്തം

യാത്രയ്ക്കിടെ ഒരു തുറമുഖത്തും അടുക്കാതെയാണ് അഞ്ച് മാസം കൊണ്ട് അഭിലാഷ് യാത്ര പൂര്‍ത്തീകരിച്ചത്. ഇന്ത്യയില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ വ്യക്തിയാണ് അഭിലാഷ്.

രാഷ്ട്രപതി പ്രണാബ് മുഖര്‍ഷി അഭിലാഷിനെ മുംബൈയില്‍ സ്വീകരിച്ചു. നാവികസേനയിലെ ലഫ്റ്റനന്റ് കമാന്‍ഡറായ അഭിലാഷ് എറണാകുളം തൃപ്പൂണിത്തുറ കണ്ടനാട് സ്വദേശിയാണ്.

Video Stories