പെര്‍ത്ത്: ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി. ഫ്രഞ്ച് കപ്പലാണ് അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തിയത്.
ഫ്രഞ്ച് ഫിഷറീസ് പെട്രോള്‍ വെസലായ ഓസിരിസിലേക്ക് ടോമിയെ മാറ്റി. അഭിലാഷ് ടോമിയെ സുരക്ഷിതനായി രക്ഷപ്പെടുത്തിയ കാര്യം അറിയിച്ചുകൊണ്ട് ഇന്ത്യന്‍ നേവി ട്വീറ്റ് ചെയ്തു. അഭിലാഷിനെ ആംസ്റ്റര്‍ ഡാമിലേക്ക് കൊണ്ടുപോകുമെന്നാണ് റിപ്പോര്‍ട്ട്.
Also Read:മോദിഭരണത്തില്‍ ഒരു ബാങ്ക് തട്ടിപ്പ് കൂടി; ഇത്തവണ ഗുജറാത്തില്‍ നിന്ന്, പ്രതി രാജ്യം വിട്ടു
അഭിലാഷിനെ രക്ഷിച്ചെന്ന വാര്‍ത്ത ആശ്വാസകരമാണെന്ന് അദ്ദേഹത്തിന്റെ പിതാവ് മാധ്യമങ്ങളോടു പ്രതികരിച്ചു. തുടര്‍ന്നും അഭിലാഷിന്റെ സാഹസിക പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
വെള്ളിയാഴ്ചയാണ് അഭിലാഷ് ടോമി സഞ്ചരിച്ച പായ്‌വഞ്ചി അപകടത്തില്‍പ്പെട്ടത്. പെര്‍ത്തില്‍ നിന്നും 3000 കിലോമീറ്റര്‍ പടിഞ്ഞാറായിരുന്നു സംഭവം.
പായ്മരം തകര്‍ന്നുവീണ് നടുവിന് ഗുരുതരമായി പരുക്കേറ്റ അഭിലാഷ് ചലിക്കാനാകാത്ത സ്ഥിതിയിലായിരുന്നു. ജുലൈ ഒന്നിന് ഫ്രാന്‍സില്‍ നിന്നാണ് അഭിലാഷ് ടോമി ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിന് തുടക്കമിട്ടത്.