അഭിലാഷ് ടോമിയെ കണ്ടെത്തി; സുരക്ഷിതനെന്ന് വ്യോമസേന
World News
അഭിലാഷ് ടോമിയെ കണ്ടെത്തി; സുരക്ഷിതനെന്ന് വ്യോമസേന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 23rd September 2018, 4:33 pm

സിഡ്‌നി: അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയെ ഇന്ത്യന്‍ വ്യോമ സേന കണ്ടെത്തി. യുദ്ധവിമാനമായ പി.8.ഐ. നടത്തിയ നിരീക്ഷണത്തിലാണ് പായ് വഞ്ചി കണ്ടെത്തിയത്. ഫ്രഞ്ച് മത്സ്യബന്ധന നിരീക്ഷണ നൗകയായ ഒസറീസ് അഭിലാഷിനെ കരയ്‌ക്കെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

ഇന്ത്യയും ഫ്രാന്‍സും ഓസ്‌ട്രേലിയയും സംയുക്തമായി നടത്തിയ തിരച്ചിലിലാണ അഭിലാഷിനെ കണ്ടെത്താനായത്. യുദ്ധവിമാനത്തിലുള്ള മരുന്നും ഭക്ഷണവും ആവശ്യമെങ്കില്‍ അദ്ദേഹത്തിന് കൈമാറാന്‍ സാധിക്കും.

ALSO READ: അഖിലേഷും മുലായവും വീണ്ടും ഒരു വേദിയില്‍; അമ്പരന്ന് ശിവ്പാല്‍ യാദവ്

എന്നാല്‍ പായ് വഞ്ചിയില്‍ നിന്നു പുറത്തെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇതിനായി ഇന്ത്യന്‍ യുദ്ധക്കപ്പലായ ഐ.എന്‍.എസ്. സത്പുരയും ഓസ്‌ട്രേലിയന്‍ യുദ്ധക്കപ്പലായ ബല്ലാരത്തും പുറപ്പെട്ടിട്ടുണ്ട്. എന്നാല്‍ കപ്പലുകള്‍ പായ് വഞ്ചിക്കടുത്തെത്താന്‍ ദിവസങ്ങളെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം ഫ്രഞ്ച് മത്സ്യബന്ധ നിരീക്ഷണ നൗകയായ ഒസറീസ് അഭിലാഷിന്‌റെ സമീപത്തെത്താനുള്ള ശ്രമം ആരംഭിച്ചട്ടുണ്ട്.

ഇപ്പോഴും അഭിലാഷുമായി ബന്ധപ്പെടാന്‍ സാധിക്കുന്നുണ്ടെന്ന് ഗോള്‍ഡന്‍ ഗ്ലോബ് അധികൃതര്‍ പറഞ്ഞു.

WATCH THIS VIDEO: