| Saturday, 22nd September 2018, 9:32 am

ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ അപകടം: മലയാളി നാവികന്‍ അഭിലാഷ് ടോമിയെ കാണാതായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പെര്‍ത്ത്: ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ മലയാളി നാവികന്‍ അഭിലാഷ് ടോമി അപകടത്തില്‍പ്പെട്ടു. അപകടത്തിനുശേഷം അഭിലാഷുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല.

ദക്ഷിണാഫ്രിക്കയിലെ കേപ് ഓഫ് ഗുഡ് ഹോപ്പിനടുത്തുവെച്ചായിരുന്നു അപകടം നടന്നത്. പായ്ക്കപ്പലിനു കേടുപറ്റിയെന്നും തനിക്ക് പരിക്കേറ്റുവെന്നും അഭിലാഷ് സന്ദേശം നല്‍കിയിരുന്നു. ഇതിനുശേഷം അഭിലാഷുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല.

ശക്തമായ കാറ്റില്‍ 14മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയില്‍പ്പെട്ടാണ് അഭിലാഷിന്റെയും മറ്റു രണ്ടു വിദേശ നാവികരുടേയും പായ്ക്കപ്പല്‍ അപകടത്തില്‍പ്പെട്ടത്.

Also Read:ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഡിസ്ചാര്‍ജ് ചെയ്തു; ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍

ജൂലൈ ഒന്നിന് ഫ്രാന്‍സിലെ ലെ സാബ്ലെ ദൊലോന്‍ തുറമുഖത്തുനിന്നാണ് ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണം ആരംഭിച്ചത്. നിലവില്‍ അഞ്ചാം സ്ഥാനത്തായിരുന്നു അഭിലാഷ്. ഒറ്റയ്ക്ക് ഒരിടത്തും നിര്‍ത്താതെ കടലിലൂടെ ലോകം ചുറ്റി തുടങ്ങിയെടുത്തു തന്നെ തിരിച്ചെത്തുകയാണ് ലക്ഷ്യം.

18 പായ്ക്കപ്പലുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ഏഴുപേര്‍ ഇതിനകം തന്നെ മത്സരത്തില്‍ നിന്നും പിന്മാറിയിട്ടുണ്ട്. അഭിലാഷ് ഉള്‍പ്പെടെ 11 പേരായിരുന്നു മത്സരരംഗത്തു ബാക്കിയുണ്ടായിരുന്നത്. ഫ്രാന്‍സില്‍ നിന്നുള്ള വെറ്ററന്‍ നാവികന്‍ ജീന്‍ ലുക് വാന്‍ ഡെന്‍ ഹീഡാണ് ഒന്നാമതുള്ളത്.

We use cookies to give you the best possible experience. Learn more