|

ജോഷി-മമ്മൂട്ടി കൂട്ടുകെട്ടിന് ശേഷം അണിയറയില്‍ അഭിലാഷ് ജോഷി-ദുല്‍ഖര്‍ ചിത്രം; കിംഗ് ഓഫ് കൊത്ത ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടു. ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന ചിത്രത്തിന് കിംഗ് ഓഫ് കൊത്ത എന്നാണ് പേരിട്ടിരിക്കുന്നത്.

ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയറര്‍ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസിന്റെ രചന നിര്‍വഹിച്ച അഭിലാഷ് എന്‍. ചന്ദ്രനാണ് ചിത്രത്തിന്റെയും തിരക്കഥ ഒരുക്കുന്നത്.

കൈയ്യില്‍ തോക്കേന്തി മാസ് ലുക്കിലുള്ള ദുല്‍ഖറിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. ചിത്രത്തിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ജോഷിയുടെ സിനിമകളില്‍ ഏറ്റവും കൂടുതലും നായകനായിട്ടുള്ളത് മമ്മൂട്ടിയാണ്. ഇപ്പോള്‍ മകന്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ നായകനാകുന്നതിനെ സിനിമാ ലോകം കൗതുകത്തോടെയാണ് നോക്കികാണുന്നത്.

Video Stories