ജോഷി സംവിധാനം ചെയ്ത തന്റെ ഇഷ്ടചിത്രങ്ങളെ പറ്റി പറയുകയാണ് അദ്ദേഹത്തിന്റെ മകനും സംവിധായകനുമായ അഭിലാഷ് ജോഷി. ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ ജോഷി സംവിധാനം ചെയ്തതില്‍ ഇഷ്ടപ്പെട്ട മൂന്ന് ചിത്രങ്ങള്‍ തെരഞ്ഞെടുക്കണമെന്ന് അവതാരകന്‍ ആവശ്യപ്പെട്ടപ്പോള്‍ മമ്മൂട്ടി നായകനായ ചിത്രങ്ങളാണ് അഭിലാഷ് തെരഞ്ഞെടുത്തത്.
‘ന്യൂഡല്‍ഹി ഒരു യുനാനിമസ് ചോയിസാണ്. അന്ന് ഞാന്‍ അത് കണ്ടിട്ടില്ല. പിന്നീട് കണ്ടത് ഓര്‍ക്കുന്നു. റിവഞ്ച് ഡ്രാമ ആയതുകൊണ്ട് എനിക്ക് ന്യൂഡല്‍ഹി വളരെ ഇഷ്ടമാണ്. പിന്നെ ധ്രുവവും റിവഞ്ച് ഡ്രാമയാണ്. കൗരവരും എനിക്ക് ഇഷ്ടമാണ്.
അല്ലാതെ പറയുകയാണെങ്കില്‍ നമ്പര്‍ 20 മദ്രാസ് മെയ്ല്‍, അതെന്റെ ഫേവറീറ്റ് സിനിമകളിലൊന്നാണ്. അതില്‍ കോമഡിയുമുണ്ട്. മമ്മൂക്കയും ലാലേട്ടനും തമ്മിലുള്ള കെമിസ്ട്രിയും എനിക്ക് ഇഷ്ടമാണ്. പിന്നെ അച്ഛന്‍ ചെയ്തതില്‍ ഫേവറീറ്റ് എന്ന് പറയാന്‍ പറ്റില്ല, പക്ഷേ ഈ തണുത്ത വെളുപ്പാന്‍കാലത്ത് വ്യത്യസ്തമായ ഒരു സിനിമ ആണ്.
കുട്ടേട്ടനും വളരെ വ്യത്യസ്തമാണ്. അത് അച്ഛന്റെ സ്റ്റൈലേ അല്ല. അതുകൊണ്ടാണ് അത് വ്യത്യസ്തമായി തോന്നിയത്. കംഫര്‍ട്ടബിള്‍ അല്ലാത്ത ഴോണര്‍ ചെയ്യാനാണ് പാട്. അങ്ങനെ നോക്കുകയാണെങ്കില്‍ ആ സിനിമ വളരെ വ്യത്യസ്തമായി,’ അഭിലാഷ് ജോഷി പറഞ്ഞു.
അതേസമയം അഭിലാഷ് ആദ്യമായി സംവിധായകനാവുന്ന കിങ് ഓഫ് കൊത്ത റിലീസിനൊരുങ്ങുകയാണ്. ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. ഓഗസ്റ്റ് 24ന് ചിത്രം തിയേറ്ററുകളിലെത്തും.