'അച്ഛന്‍ എപ്പോഴും പറയാറുണ്ട്, തിരികെ നല്‍കാവുന്നതിലും കൂടുതല്‍ ഇന്ത്യയിലെ ജനങ്ങള്‍ അദ്ദേഹത്തിന് നല്‍കിയിട്ടുണ്ടെന്ന് '; പ്രണബ് മുഖര്‍ജിക്കായി പ്രാര്‍ത്ഥിക്കണമെന്നും മകന്‍
ന്യൂദല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നില ഗുരുതരമായി തുടരുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
മസ്തിഷ്‌ക ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ നിലമാറ്റമില്ലാതെ തുടരുകയാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണെന്നും നില ഗുരുതരമാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നു.
അതേസമയം, 96 മണിക്കൂര്‍ നീണ്ടുനിന്ന അച്ഛന്റെ നിരീക്ഷണ കാലയളവ് ഇന്ന് അവസാനിക്കുകയാണെന്ന് അറിയിച്ചുകൊണ്ട് പ്രണബ് മുഖര്‍ജിയുടെ മകന്‍ ഹൃദയ സ്പര്‍ശിയായ ഒരു കുറിപ്പ് ട്വീറ്റ് ചെയ്തിരുന്നു.
”തിരികെ നല്‍കാവുന്നതിലും കൂടുതല്‍ ഇന്ത്യയിലെ ജനങ്ങള്‍ എനിക്ക് തന്നിട്ടുണ്ട്” എന്ന് അച്ഛന്‍ എപ്പോഴും പറയാറുണ്ടെന്നാണ് ട്വീറ്റിന്റെ അവസാന ഭാഗത്ത് അഭിജിത് പറയുന്നത്.
ദയവ് ചെയ്ത് അദ്ദേഹത്തിനുവേണ്ടി പ്രാര്‍ഥിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നുണ്ട്.
പ്രണബ് മുഖര്‍ജിയുടെ ആരോഗ്യ നിലമയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ അഭിജിത് നേരത്തെ രംഗത്തെത്തിയിരുന്നു.
തന്റെ പിതാവ് ഇപ്പോഴും ജീവനോടെയുണ്ടെന്നും അദ്ദേഹത്തിന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് ചിലര്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നുമാണ് അഭിജിത് പറഞ്ഞത്.
ദയവുചെയ്ത് ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ പോലും ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അഭിജിത് പറഞ്ഞിരുന്നു.