സാമ്പത്തിക ശാസ്ത്രത്തിലെ നൊബേല്‍ ഇന്ത്യന്‍ വംശജനടക്കം മൂന്ന് പേര്‍ക്ക്; കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതിക്ക് പിന്നിലും ഇദ്ദേഹം
national news
സാമ്പത്തിക ശാസ്ത്രത്തിലെ നൊബേല്‍ ഇന്ത്യന്‍ വംശജനടക്കം മൂന്ന് പേര്‍ക്ക്; കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതിക്ക് പിന്നിലും ഇദ്ദേഹം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th October 2019, 5:28 pm

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പുറത്തിറക്കിയ ന്യായ് പദ്ധതിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചത് സാമ്പത്തിക ശാസ്ത്രത്തില്‍ നൊബേല്‍ സമ്മാനം നേടിയ അഭിജിത് ബാനര്‍ജി. പക്ഷെ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതിനാല്‍ പദ്ധതി നടപ്പാക്കാന്‍ കഴിഞ്ഞില്ല.

ആഗോള ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള പരീക്ഷണാത്മക സമീപനത്തിനാണ് ഇത്തവണത്തെ സാമ്പത്തിക നൊബേല്‍. എസ്തര്‍ ഡഫ്‌ലോ, മൈക്കല്‍ ക്രെമര്‍ എന്നിവരാണ് , അഭിജിത് ബാനര്‍ജിക്കൊപ്പം ഈ വര്‍ഷത്തെ പുരസ്‌കാരം പങ്കിട്ടത്. എസ്തര്‍ ഡഫ്‌ലോ അഭിജിത് ബാനര്‍ജിയുടെ ഭാര്യയാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രാജ്യത്തെ 20 ശതമാനത്തോളം ദരിദ്ര കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 72,000 രൂപ അല്ലെങ്കില്‍ പ്രതിമാസം 6000 രൂപ വരുമാനം ഉറപ്പാക്കുന്നതാണ് ന്യായ് എന്ന പദ്ധതി.

ചുരുങ്ങിയത് 2500 രൂപ പ്രതിമാസം നല്‍കുന്ന രീതിയിലാണ് അഭിജിത് പദ്ധതി വിഭാവനം ചെയ്തതെങ്കിലും പ്രതിമാസം ആറായിരം രൂപയാക്കി കോണ്‍ഗ്രസ്സ് വര്‍ധിപ്പിക്കുകയായിരുന്നു.

ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞനായ പ്രൊഫസര്‍ തോമസ് പിക്കെറ്റിയാണ് കോണ്‍ഗ്രസിനെ ന്യായ് പദ്ധതി രൂപീകരണത്തില്‍ സഹായിച്ചതെങ്കിലും പ്രെഫസര്‍ അഭിജിത് ബാനര്‍ജിയും പദ്ധതി തയ്യാറാക്കാന്‍ സഹായിച്ചവരില്‍ പ്രധാന പങ്കാളിയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ