അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ഭീതി പടര്‍ന്നതിന് കാരണം വ്യക്തമല്ല, അവരുടെ തിരിച്ചു പോക്കില്‍ അത്ഭുതമൊന്നും തോന്നിയില്ല: അഭിജിത് ബാനര്‍ജി
national news
അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ഭീതി പടര്‍ന്നതിന് കാരണം വ്യക്തമല്ല, അവരുടെ തിരിച്ചു പോക്കില്‍ അത്ഭുതമൊന്നും തോന്നിയില്ല: അഭിജിത് ബാനര്‍ജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 30th March 2020, 11:45 am

ന്യൂദല്‍ഹി: രാജ്യത്തെ അന്യസംസ്ഥാന തൊഴിലാളികളുടെ കൂട്ട പലായനം പരിഭ്രാന്തി മൂലമാണെന്ന് നോബേല്‍ സമ്മാന ജേതാവും സാമ്പത്തിക വിദഗ്ദ്ധനുമായ അഭിജിത് ബാനര്‍ജി. അതില്‍ തനിക്ക് അത്ഭുതമൊന്നും തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ത്യയിലെ കുടിയേറ്റക്കാര്‍ അവരുടെ വീടുകളിലേക്ക് തിരിച്ചു പോകുന്നതില്‍ എനിക്ക് അത്ഭുതമൊന്നും തോന്നിയില്ല. അവര്‍ക്ക് അതിജീവിക്കാനുള്ള എന്തെങ്കിലും ചിലപ്പോള്‍ ഉണ്ടായിരിക്കണം,’ ബാനര്‍ജി പറഞ്ഞു.

രാജ്യം ലോക് ഡൗണിലൂടെ കടന്ന് പോയിക്കൊണ്ടിരിക്കുമ്പോള്‍ സ്വന്തം ഗ്രാമങ്ങളിലേക്ക് പോകുന്ന തൊഴിലാളികള്‍ക്ക് എന്താണ് ഉറപ്പു നല്‍കുന്നതെന്ന് മനസിലാവുന്നില്ലെന്നും ഇന്ത്യ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അഭിജിത് ബാനര്‍ജി പറഞ്ഞു.

ഈ സാഹചര്യത്തിലെ സാമ്പത്തിക ബുദ്ധിമുട്ട് കടുത്തതായിരിക്കുമെന്നും വീടുകളില്‍ ചിലപ്പോള്‍ അവര്‍ക്ക് സ്ഥലവും അവിടെ അതിജീവിക്കാന്‍ എന്തെങ്കിലുമൊക്കെ കാണുമെന്നും അദ്ദേഹം പറഞ്ഞു.

‘ഈ സാഹചര്യത്തിലെ സാമ്പത്തിക ബുദ്ധിമുട്ട് കടുത്തതായിരിക്കും വീടുകളില്‍ ചിലപ്പോള്‍ അവര്‍ക്ക് സ്ഥലവും അവിടെ അതിജീവിക്കാന്‍ എന്തെങ്കിലുമൊക്കെ കാണും. അവരിലധികവും വീടുകളിലേക്ക് പണം അയക്കുന്നവരല്ലേ. അവര്‍ക്ക് പുറകിലേക്ക് അധികം ചിന്തിക്കാനുണ്ടാവില്ല. മാത്രമല്ല, ഇവരിലധികവും കണ്‍സ്ട്രക്ഷന്‍ സൈറ്റുകള്‍ ഒരുക്കി കൊടുക്കുന്ന സ്ഥലങ്ങളില്‍ താമസിക്കുന്നവരല്ലേ. ഇപ്പോഴതെല്ലാം അടയ്ക്കുകയും ചെയ്തു. എനിക്കറിയില്ല ഇവരൊക്കെ എവിടെ താമസിക്കുമെന്ന്,’ അദ്ദേഹം പറഞ്ഞു.

എന്തുകാരണമാണ് കുടിയേറ്റക്കാര്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിച്ചതെന്ന് മനസിലാകുന്നില്ലെന്നും ഈ സാഹചര്യത്തില്‍ ബിസിനസ് അയ്ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇവരെ ഏറ്റെടുക്കുമെന്ന് സംസ്ഥാനങ്ങള്‍ക്ക് ഉറപ്പു നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

‘കുടിയേറ്റക്കാര്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നതിന്റെ കാരണമെന്താണെന്ന് എനിക്കറിയില്ല. കച്ചവടമൊക്കെ അടച്ചു പൂട്ടുന്ന സാഹചര്യത്തില്‍ ഈ ആളുകളുടെ സംരക്ഷണം ഏറ്റെടുക്കേണ്ട കടമ സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ക്കുണ്ട്,’ ബാനര്‍ജി പറഞ്ഞു.

സാമൂഹ്യ അകലം പാലിക്കേണ്ടതിനെ സംബന്ധിച്ച് ഇവര്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുന്നതിനെ പറ്റി ചോദിച്ചപ്പോള്‍ അദ്ദേഹം മറുപടി പറഞ്ഞതിങ്ങനെ, ‘രാജ്യത്ത എന്താണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് അവര്‍ക്ക് അറിയായ്കയല്ല. അവര്‍ക്കറിയാം അണുക്കള്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുമെന്ന്. പക്ഷെ ഇതിനൊരു ബദല്‍ മാര്‍ഗമെന്താണ്? സാധാരണ ഗതിയില്‍ ചിന്തിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടു പോകുന്നതാണെന്ന് ഞാന്‍ ചിന്തിച്ചു പോകുന്നു. അതുകൊണ്ട് തന്നെ സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ അവര്‍ക്ക് പ്രശ്‌നം നേരിടുന്നു.’

സ്വകാര്യ സ്ഥാപനങ്ങളെ അടക്കി വെക്കേണ്ട സമയമല്ലിതെന്നും പറ്റുന്ന സൗകര്യങ്ങളെല്ലാം പ്രയോജനപ്പെടുത്തേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.