| Wednesday, 24th May 2017, 8:56 am

ഷെഹ്‌ല റാഷിദിനെ അധിക്ഷേപിച്ചുള്ള ട്വീറ്റ്: ഗായകന്‍ അഭിജീത്ത് ഭട്ടാചാര്യയുടെ അക്കൗണ്ട് ട്വിറ്റര്‍ സസ്‌പെന്റ് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സ്ത്രീകളെ അധിക്ഷേപിച്ചുകൊണ്ടു ട്വീറ്റു ചെയ്ത ഗായകന്‍ അഭിജീത്ത് ഭട്ടാചാര്യയുടെ അക്കൗണ്ട് ട്വിറ്റര്‍ സസ്‌പെന്റ് ചെയ്തു. അഭിജീത്ത് മോശമായ, അധിക്ഷേപിക്കുന്ന ഭാഷ ഉപയോഗിച്ചു എന്ന സോഷ്യല്‍ മീഡിയ ഉപഭോക്താക്കളുടെ ആരോപണത്തെ തുടര്‍ന്നാണ് ട്വിറ്ററിന്റെ നടപടി.

“ഈ അക്കൗണ്ട് സസ്‌പെന്റ് ചെയ്തിരിക്കുന്നു.” എന്നാണ് ട്വിറ്റര്‍ സന്ദേശം പറയുന്നത്.

അഭിജീത്തിനെതിരെ പൊലീസില്‍ പരാതിപ്പെട്ട മാധ്യമപ്രവര്‍ത്തക സ്വാതി ചതുര്‍വേദിയെ അധിക്ഷേപിക്കുന്ന തരത്തില്‍ അഭിജീത്ത് ട്വീറ്റു ചെയ്തിരുന്നു. സ്വാതിയുടെ പരാതി അഭിജീത്തിന്റെ അറസ്റ്റിലേക്കു നയിക്കുകയും തുടര്‍ന്ന് ജാമ്യത്തില്‍വിട്ടശേഷം അദ്ദേഹം പൊട്ടിക്കരയുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് താന്‍ ആ വാക്കുകള്‍ ആവര്‍ത്തിക്കുന്നു എന്നു പറഞ്ഞ് അഭിജീത്ത് രംഗത്തുവന്നു.


Must Read: ‘ അതുകൊണ്ട് ആരോഗ്യമന്ത്രീ, ഒരു മിന്നല്‍ സന്ദര്‍ശനം നടത്തണം കോഴിക്കോട് മെഡിക്കല്‍ കോളജില്‍, രക്തദാതാവായി’ കെ.കെ ശൈലജക്ക് മാധ്യമപ്രവര്‍ത്തകന്റെ തുറന്ന കത്ത് 


മെയ് 22ന് ജെ.എന്‍.യു വിദ്യാര്‍ഥി ഷെഹ്‌ല റാഷിദ് ഉള്‍പ്പെടെയുള്ളവരെ അധിക്ഷേപിക്കുന്ന തരത്തില്‍ അഭിജീത്ത് ട്വീറ്റു ചെയ്തിരുന്നു. ഇതോടെ ചില നെറ്റിസണ്‍സ് ട്വിറ്ററില്‍ പരാതിപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് അദ്ദേഹത്തിന്റെ അക്കൗണ്ട് സസ്‌പെന്റ് ചെയ്തത്.

ഗുജറാത്ത് മുതല്‍ ബംഗാള്‍, മധ്യപ്രദേശ് ഇവിടങ്ങളിലെല്ലാം ബി.ജെ.പി നേതാക്കള്‍ സെക്സ് റാക്കറ്റും കുട്ടിക്കടത്തും ഐ. എസിനുവേണ്ടി ചാരപ്പണിയും നടത്തുന്നുവെന്നായിരുന്നു ഷെഹ്‌ലയുടെ ട്വീറ്റിനു മറുപടിയെന്നോണമാണ് അഭിജീത്ത് അവരെ അധിക്ഷേപിക്കുന്ന തരത്തില്‍ ട്വീറ്റു ചെയ്തത്.

“രണ്ടു മണിക്കൂര്‍ നേരത്തേക്ക് മുന്‍കൂര്‍ തന്നെ പണം വാങ്ങിയിട്ടും അവള്‍ ക്ലൈന്റിനെ സംതൃപ്തിപ്പെടുത്തിയില്ല എന്ന കിവംദന്തി കേള്‍ക്കുന്നു”. എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ഇത് വലിയ പ്രതിഷേധങ്ങള്‍ക്കു വഴിവെച്ചിരുന്നു.


Don”t Miss: ജാര്‍ഖണ്ഡില്‍ ജനക്കൂട്ടം നാലു മുസ്‌ലീങ്ങളെ തല്ലിക്കൊന്നത് രണ്ട് ഉന്ന ഉദ്യോഗസ്ഥരും 30 പൊലീസുകാരും നോക്കിനില്‍ക്കെ: ഗുരുതര ആരോപണങ്ങളുമായി ദൃക്‌സാക്ഷികള്‍ 


അതിനിടെ തനിക്ക് പിന്തുണ അറിയിച്ചവര്‍ക്ക് നന്ദി രേഖപ്പെടുത്തി ഷെഹ്‌ല റാഷിദ് രംഗത്തുവന്നിട്ടുണ്ട്. പ്രതിഷേധത്തെ തുടര്‍ന്ന് അഭിജീത്തിന് ആ ട്വീറ്റ് ഡിലീറ്റ് ചെയ്യേണ്ടിവന്നെന്നും ട്വിറ്റര്‍ അദ്ദേഹത്തിന്റെ അക്കൗണ്ട് സസ്‌പെന്റ് ചെയ്‌തെന്നും ഷെഹ്‌ല ട്വിറ്ററില്‍ കുറിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more