വിവാഹവും ലിവ്ഇന്‍ റിലേഷന്‍ഷിപ്പും തമ്മില്‍ ഒരു ഒപ്പിന്റെ വ്യത്യാസമേ ഉള്ളൂ; റിലേഷന്‍ഷിപ്പ് ബ്രേക്ക് ആവുന്നതിന് പല കാരണങ്ങള്‍ ഉണ്ട്: അഭയ ഹിരണ്‍മയി
Film News
വിവാഹവും ലിവ്ഇന്‍ റിലേഷന്‍ഷിപ്പും തമ്മില്‍ ഒരു ഒപ്പിന്റെ വ്യത്യാസമേ ഉള്ളൂ; റിലേഷന്‍ഷിപ്പ് ബ്രേക്ക് ആവുന്നതിന് പല കാരണങ്ങള്‍ ഉണ്ട്: അഭയ ഹിരണ്‍മയി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 10th October 2023, 10:03 am

ലിവ്ഇൻ റിലേഷൻഷിപ്പിൽ ആയിരുന്നെങ്കിലും താനൊരു ടോട്ടൽ ഹൗസ് വൈഫ് ആയിരുന്നെന്ന് ഗായകി അഭയ ഹിരൺമയി. വിവാഹത്തെക്കുറിച്ച് പറയുകയാണെങ്കിൽ ഒരു ഒപ്പിന്റെ കുറവ് മാത്രമേ തനിക്ക് ഉണ്ടായിരുന്നുള്ളു എന്നും അഭയ പറഞ്ഞു.

വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവരോട് പരസ്പരം അറിഞ്ഞും അതുപോലെ സ്പേസ് കൊടുത്തും കുടുംബത്തെ മനസിലാക്കിയിട്ടുമായിരിക്കണം വിവാഹകാര്യങ്ങളിലേക്ക് ആളുകൾ കടക്കേണ്ടതെന്നും അഭയ ഹിരൺമയി പറഞ്ഞു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ഞാൻ മാരീഡ് അല്ല. കല്യാണം കഴിച്ചിട്ടില്ലെങ്കിൽ പോലും, മാരേജ് എന്ന് പറയുന്നതിനടുത്ത് നിൽക്കുന്ന ലിവ്ഇൻ റിലേഷൻഷിപ്പിൽ തന്നെയായിരുന്നു ഞാൻ ജീവിച്ചു കൊണ്ടിരുന്നത്. അവിടെ എനിക്ക് ഒരു ഒപ്പിന്റെ വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാൻ ടോട്ടൽ ഒരു ഹൗസ് വൈഫ് ആയിരുന്നു. ബ്രീത്തിങ് സ്പേസ് എന്ന് പറഞ്ഞാൽ, ഒരു വ്യക്തിയെന്ന നിലയിൽ എനിക്ക് സ്പേസ് വേണം എന്നുള്ളത് അറിയാം. അതുകൊണ്ട് തീർച്ചയായും ഓപ്പോസിറ്റ് നിൽക്കുന്നയാൾക്ക് ഞാൻ ആ സ്പേസ് കൊടുത്തിരിക്കും. അങ്ങനെയൊരു സ്പേസ് കൊടുത്തിട്ടുള്ള വ്യക്തിയാണ് ഞാൻ.

എന്നിട്ടും എന്തുകൊണ്ട് ഈ റിലേഷൻഷിപ്പ് ബ്രേക്ക് ആയി എന്ന് ചോദിച്ചാൽ അതിന് പല കാരണങ്ങൾ ഉണ്ടാകും. ചിലപ്പോൾ ചെറിയൊരു കാര്യത്തിന്റെ പേരിൽ, ചെറിയ വാക്കുകളുടെ ചേർച്ച കുറവിന്റെ പേരിൽ പിരിഞ്ഞു പോയവരായിരിക്കാം. അല്ലെങ്കിൽ കുറെ കാലത്തെ ഫ്രസ്‌ട്രേഷന്റെ ഭാഗമായി പിരിഞ്ഞു പോയിട്ടുള്ളവരാകാം. അതിനൊക്കെ പല പല തലത്തിലുള്ള റീസൺസ് ഉണ്ട്.

അങ്ങനെയൊരു കല്യാണം കഴിക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത് എങ്കിൽ, നിങ്ങൾ ബൗണ്ടറീസിനെക്കുറിച്ച് ചർച്ച ചെയ്യുക, സ്പേസിനെ കുറിച്ച് ചർച്ച ചെയ്യുക,അതുപോലെ രണ്ടു ഫാമിലീസിനെ കുറിച്ച് ചർച്ച ചെയ്യുക. ഇതൊക്കെ ചർച്ച ചെയ്താലും രണ്ട് പേർ താമസിക്കുന്ന സ്ഥലത്ത് എന്തായാലും ലൗ ഉണ്ട് , അതുപോലെ ഹേറ്റുമുണ്ട്.

ഇത് ഇല്ലാതെ വർക് ഔട്ട് ആവില്ല. ചിലർ നിർത്തി പോവും. ചിലർ അഡ്‌ജസ്റ്റ് ചെയ്ത് പോവും. ആ അഡ്ജസ്റ്റ്മെന്റിൽ സന്തോഷം കണ്ടെത്തി ആ രീതിക്ക് പോകും. ഇത് എൻ്റെ ഇത്രയും കാലത്തെ എക്സ്പീരിയൻസിന്റെ ഭാഗമായിട്ട് പറയുന്നതാണ്. തെറ്റാം ശരിയാകാം,’അഭയ ഹിരൺമയി പറഞ്ഞു.

റിലേഷൻഷിപ്പിനെ നിർവചിക്കാൻ തനിക്ക് കഴിയില്ലെന്നും അത് ഓരോരുത്തർക്കും വ്യത്യസ്തമായിരിക്കുമെന്നും ഹിരൺമയി അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.

 

Content Highlight: Abhaya hiranmayi about breathing space in marriage