കോഴിക്കോട്: കോഴിക്കോട്: സെന്‍സര്‍ കുരുക്കുകളെ അതിജീവിച്ച് പ്രദര്‍ശനത്തിനു തയ്യാറായ ചിത്രം “ആഭാസ”ത്തിലെ പാട്ടിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. ഊരാളി ബാന്‍ഡിന്റെ വിടരുതിവിടെ വിടരുതിവിടെ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറക്കിയത്. ചിത്രത്തിന്റെ രാഷ്ട്രീയം ഒന്ന് കൂടി വ്യക്തമാക്കുന്ന തരത്തിലുള്ളതാണ് വീഡിയോ.
ഗാന്ധി, മാര്‍ക്‌സ്, അംബേദ്കര്‍, ജിന്ന, സവര്‍ക്കര്‍ തുടങ്ങിയവര്‍ റാപ്പ് സോങ്ങിന് ചുവട് വെക്കുന്നതായുള്ള കാര്‍ട്ടൂണുകളും ഉള്‍പ്പെടുത്തിയാണ് വീഡിയോ പുറത്തിറങ്ങിയത്. അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ ജനക്കൂട്ടം മര്‍ദ്ദിച്ച് കൊന്നതും, കഠ്‌വയില്‍ മുസ്‌ലിം ബാലികയെ ബലാത്സഗം ചെയ്ത് കൊലപ്പെടുത്തിയതും മറ്റ് സമകാലിക രാഷ്ട്രീയ സംഭവങ്ങളും വീഡിയോയില്‍ വിഷയമായിട്ടുണ്ട്.
സമീപകാല രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കു നേരെയുള്ള ശക്തമായ ആക്ഷേപഹാസ്യമായിരിക്കും ചിത്രത്തിലുടനീളം എന്ന സൂചനയാണ് വീഡിയോ നല്‍കുന്നത്.
ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തത് നേരത്തേ വാര്‍ത്തയായിരുന്നു. ചില സംഭാഷങ്ങള്‍ മ്യൂട്ട് ചെയ്താല്‍ “എ” സര്‍ട്ടിഫിക്കറ്റ് നല്‍കാം എന്നായിരുന്നു ബോര്‍ഡിന്റെ നിലപാട്. എന്നാല്‍ ബോര്‍ഡിന്റെ രാഷ്ട്രീയ അസഹിഷ്ണുതയാണ് ഇതെന്ന് അണിയറക്കാര്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ നിയമയുദ്ധത്തിലൂടെയാണ് “ആഭാസം” യു/എ സര്‍ട്ടിഫിക്കറ്റ് നേടിയത്.
നവാഗതനായ ജുബിത് നമ്രാഡത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആഭാസം. സുരാജ് വെഞ്ഞാറമ്മൂടും റിമ കല്ലിങ്ങലുമാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്. ഇന്ദ്രന്‍സ്, മാമുക്കോയ, ശീതള്‍ ശ്യാം, നാസര്‍, അലന്‍സിയര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
സദാചാരം എന്ന പേരില്‍ സമൂഹം കാട്ടിക്കൂട്ടുന്ന വൃത്തികേടുകളെ കുറിച്ച് സംവദിക്കുന്ന ചിത്രമാണ് ആഭാസമെന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. പ്രസന്ന എസ്. കുമാര്‍ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് ചിത്രസംയോജനവും നിര്‍വ്വഹിച്ച ചിത്രത്തിന്റെ സംഗീതം ഊരാളി ബാന്‍ഡിന്റേതാണ്. ദേവിന്റേതാണ് പശ്ചാത്തല സംഗീതം.