തിരുവനന്തപുരം: സെന്‍സര്‍ കുരുക്കില്‍പ്പെട്ട് മലയാള ചിത്രം ആഭാസം. ചിത്രത്തിന്റെ റിലീസ് നീട്ടിവെച്ചതായി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്.
ചില ഡയലോഗുകള്‍ മ്യൂട്ട് ചെയ്താല്‍, അ സര്‍ട്ടിഫിക്കറ്റു തരാമെന്നാണ് സെന്‍സര്‍ ബോര്‍ഡ് പറയുന്നതെന്നും അങ്ങിനൊരു ഔദാര്യം പറ്റാന്‍ മാത്രം തെറ്റൊന്നും തങ്ങള്‍ ചെയ്തിട്ടില്ലെന്ന് വിശ്വാസമുണ്ടെന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നു.
ബോര്‍ഡിന്റെ രാഷ്ട്രീയ അസഹിഷ്ണുത പ്രകടമായത് കൊണ്ട് തന്നെ ഞങ്ങള്‍ റിവ്യൂ സമിതിക്ക് അപ്പീല്‍ പോവുകയാണെന്നും ചിത്രത്തിന്റെ അണിയറക്കാര്‍ പറയുന്നു.
നവാഗതനായ ജുബിത് നമ്രാഡത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആഭാസം. ഈ ആഴ്ചയായിയിരുന്നു ചിത്രത്തിന്റെ റിലീസിങ് തീരുമാനിച്ചിരുന്നത്. സുരാജും റിമ കല്ലിംഗലുമാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്.
സദാചാരം എന്ന പേരില്‍ സമൂഹം കാട്ടിക്കൂട്ടുന്ന വൃത്തികേടുകളെ കുറിച്ച് സംവദിക്കുന്ന ചിത്രമാണ് ആഭാസം. സമൂഹത്തില്‍ നിലനില്‍ക്കുന്ന അസഹിഷ്ണുതകളേയും ചിത്രം ചോദ്യം ചെയ്യുന്നുണ്ട്. മലയാളികളുടെ കപട സദാചാര ബോധത്തെ പൊളിച്ചടുക്കുന്നതുകൂടിയാണ് ചിത്രം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ജനുവരി 5ന് റിലീസ് തീരുമാനിച്ചു തയ്യാറെടുക്കുകയായിരുന്ന “ആഭാസം” എന്ന ഞങ്ങളുടെ കൊച്ചു സിനിമ, സെന്‍സര്‍ കുരുക്കിലകപ്പെട്ട്, റിലീസ് നീട്ടിവെച്ച വിവരം വ്യസനസമേതം അറിയിച്ചു കൊള്ളട്ടെ.
ചില ഡയലോഗുകള്‍ മ്യൂട്ട് ചെയ്താല്‍, A സര്‍ട്ടിഫിക്കറ്റു തരാമത്രേ. അങ്ങിനൊരു ഔദാര്യം പറ്റാന്‍ മാത്രം തെറ്റൊന്നും ഞങ്ങള്‍ ചെയ്തിട്ടില്ല എന്നു വിശ്വസിക്കുന്നത് കൊണ്ടും, ബോര്‍ഡിന്റെ രാഷ്ട്രീയ അസഹിഷ്ണുത പ്രകടമായത് കൊണ്ടും ഞങ്ങള്‍ ൃല്ശലം സമിതിക്ക് അപ്പീല്‍ പോവുകയാണ്.
ഇത് വരെ കൂടെ നിന്ന അഭ്യുദയ കാംക്ഷികള്‍ക്കും, സ്‌നേഹമുള്ള മനസ്സുകള്‍ക്കും നന്ദി പറഞ്ഞു കൊണ്ട്, തുടര്‍ന്നും കൂടെയുണ്ടാവണമെന്നു അപേക്ഷിക്കുന്നു.