| Tuesday, 15th October 2019, 9:01 pm

ടി.എസ്.ആര്‍.ടി.സി അനിശ്ചിത കാല സമരം: ശ്രീനിവാസ റെഡ്ഡി കേസില്‍ ചന്ദ്രശേഖര റാവുവിനെതിരെ ആത്മഹത്യാ പ്രേരണകുറ്റം ആരോപിച്ച് പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: ശ്രീനിവാസ് റെഡ്ഡി ഉള്‍പ്പെടെയുള്ള ടി.എസ്.ആര്‍.ടി.സി (തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍)ഡ്രൈവര്‍മാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ തെലുങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിനെതിരെ പരാതി.

അഭിഭാഷകനായ കെ.കരുണാ സാഗറാണ് പരാതി നല്‍കിയിരിക്കുന്നത്. കെ.ചന്ദ്രശേഖര റാവുവിനെതിരെയും സംസ്ഥാന ഗതാഗത മന്ത്രി പൂവാഡ അജയ്കുമാര്‍ എന്നിവര്‍ക്കെതിരെയുമാണ് അഭിഭാഷകന്‍ പരാതി നല്‍കിയിരിക്കുന്നത്. ആത്മഹത്യ പ്രേരണ കുറ്റം ആരോപിച്ചാണ് പരാതി.

ടി.എസ്.ആര്‍.ടി.സിയെ സംസ്ഥാന സര്‍ക്കാരില്‍ ലയിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ജീവനക്കാരുടെ പണിമുടക്ക്. ഒക്ടോബര്‍ 5നായിരുന്നു പണിമുടക്ക് ആരംഭിച്ചത്. ജീവനക്കാരുടെ പണിമുടക്കില്‍ അതൃപ്തി അറിയിച്ച ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ ടി.എസ്.ആര്‍.ടി.സിയിലെ 48000 ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. ഉത്സവ സീസണിലെ പണിമുടക്ക് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നായിരുന്നു കെ.ചന്ദ്രശേഖര റാവുവിന്റെ ന്യായീകരണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജോലി നഷ്ടപ്പെടുമെന്ന ഭീതിയെ തുടര്‍ന്നാണ് ശ്രീനിവാസ റെഡ്ഡി ആത്മഹത്യ ചെയ്തത്. തീകൊളുത്തു മരിക്കുകയായിരുന്നു.

പണിമുടക്ക് പിന്‍വലിക്കാന്‍ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ഒക്ടോബര്‍ 5 വൈകുന്നേരം ആറ് മണിവരെ സര്‍ക്കാര്‍ സമയ പരിധി നല്‍കിയിരുന്നു. എന്നാല്‍ പണിമുടക്ക് അവസാനിപ്പിക്കാന്‍ ജീവനക്കാര്‍ തയ്യാറായിരുന്നില്ല.

പുറത്താക്കപ്പെട്ട ജീവനക്കാരുമായി ചര്‍ച്ചക്കില്ലെന്ന് ചന്ദ്രശേഖര റാവു പറഞ്ഞിരുന്നു. 1200 കോടി രൂപയുടെ നഷ്ടമാണ് കോര്‍പ്പറേഷന് ഉണ്ടായിരിക്കുന്നതെന്നും 5000 കോടിയോളം രൂപയുടെ ബാധ്യ കോര്‍പ്പറേഷന് ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more