|

വിജയ ശതമാനം കുറഞ്ഞത് മോഡറേഷന്‍ ഇല്ലാതാക്കിയതുകൊണ്ട്: അബ്ദുറബ്ബ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

abdu-rabb

തിരുവനന്തപുരം:എസ്.എസ്.എല്‍.സി പരീക്ഷയുടെ വിജയ ശതമാനം കുറഞ്ഞത് മോഡറേഷന്‍ ഇല്ലാതാക്കിയതു കൊണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്.

വിജയ ശതമാനം കുറഞ്ഞെങ്കിലും കൂടുതല്‍ പേര്‍ ഉയര്‍ന്ന ഗ്രേഡ് നേടിയെന്നും അബ്ദുറബ് പറഞ്ഞു. അതീവ ജാഗ്രതയോടെയാണ് തയ്യാറെടുപ്പുകള്‍ എല്ലാം നടന്നത്.

മികച്ച രീതിയില്‍ ഫലപ്രഖ്യാപനം നടത്തിയതില്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ വിദ്യാഭ്യാസമന്ത്രിക്ക് പകരം ചീഫ് സെക്രട്ടറി പി.കെ. മൊഹന്തിയാണ് ഫലം പ്രഖ്യാപിച്ചത്.

സെക്രട്ടേറിയറ്റിലെ പി.ആര്‍. ചേംബറില്‍ നടന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും ഡി.പി.ഐയും പങ്കെടുത്തിരുന്നു.

ഇക്കൊല്ലത്തെ വിജയം 96.59 ശതമാനമാണ്. കഴിഞ്ഞ തവണത്തേക്കാള്‍ രണ്ട് ശതമാനത്തിന്റെ കുറവാണ് ഇത്. 98.57 ശതമാനനം കുട്ടികള്‍ കഴിഞ്ഞ വര്‍ഷം  എസ് എസ്.എല്‍.സി പരീക്ഷ പാസായിരുന്നു.

1207 സ്‌കൂളുകള്‍ക്ക് നൂറ് ശതമാനം വിജയം നേടാന്‍ കഴിഞ്ഞു. ഉയര്‍ന്ന വിജയം പത്തനംതിട്ടയിലും വിജയ ശതമാനം കുറവ്  വയനാട്ടിലുമാണ്.23 മുതല്‍ 27 വരെയാണ്  സേ പരീക്ഷ.