| Friday, 25th August 2023, 11:47 pm

'ഫാസിസത്തെ എതിരിടേണ്ടത് മതേതര ചേരിക്കൊപ്പം, മുസ്‌ലിങ്ങളുടെ സ്വന്തം നിലക്കുള്ള രാഷ്ട്രീയത്തോട് യോജിപ്പില്ല'

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നിലവിലെ സാഹചര്യത്തില്‍ മുസ്‌ലിങ്ങള്‍ മാത്രമായി നിന്നാല്‍, രാജ്യത്ത് മുസ്‌ലിം സമുദായം നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ലെന്ന് പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനി. കേരളത്തിലെ പി.ഡി.പിയുടെ രാഷ്ട്രീയ പിന്തുണ ശക്തമായ ഫാസിസ്റ്റ് വരുദ്ധ നിലപാട് സ്വീകരിക്കുന്നവര്‍ക്കായിരിക്കുമെന്നും സമീപ ഭാവിയില്‍ അത് പരസ്യമായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. മീഡിയ വണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മഅ്ദനി.

‘മുസ്‌ലിങ്ങള്‍ മാത്രമായി ഉണ്ടാകുന്ന രാഷ്ട്രീയ മുന്നേറ്റങ്ങളെ ശ്ലാകിക്കപ്പടേണ്ടതില്ല എന്നാണ് നിലപാട്. രാഷ്ട്രയപരമായി മുസ്‌ലിങ്ങള്‍ മതേതര നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകേണ്ടതുണ്ട്. കര്‍ണാടക തെരഞ്ഞെടുപ്പില്‍ മുസ്‌ലിം സമുദായങ്ങളുടെ രാഷ്ട്രീയ ഇടപെടല്‍ ഗുണം ചെയ്തു. ഇക്കാലത്ത് മതേതരപക്ഷത്തോട് ചേര്‍ന്ന് ഉറച്ചുനിന്ന് ഫാസിസത്തിന് എതിരെ പോരാടുകയാണ് വേണ്ടത്. സ്വന്തം നിലയ്ക്കുള്ള രാഷ്ട്രീയ പോരാട്ടത്തോട് യോജിക്കുന്നില്ല.

ബെഗംളൂരു കേസില്‍ കേരളീയ സമൂഹത്തിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും
വലിയ പിന്തുണ ലഭിച്ചിട്ടുണ്ട്. ഫാസിസ്റ്റ് വിരുദ്ധ പക്ഷത്തായിരിക്കും തന്റെ രാഷ്ട്രീയം. പി.ഡി.പിയുടെ രാഷ്ട്രീയവും അങ്ങനെയായിരിക്കും. കേരളത്തിലെ മുന്നണികള്‍ക്കുള്ള പി.ഡി.പിയുടെ പന്തുണ പരസ്യമായിരിക്കും. അതിനൊരു നയം ഉണ്ടാകും. 2024-ല്‍ ആര്‍ക്കാണ് പിന്തുണയെന്ന കാര്യം പരസ്യമായി പ്രഖ്യാപിക്കും,’ മഅ്ദനി പറഞ്ഞു.

ബെംഗളൂരു സ്ഫോടനക്കേസില്‍ നിന്ന് കുറ്റമുക്തനാക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും പ്രോസിക്യൂഷന് ഇതുവരെ തനിക്കെതിരേ ഒരു തെളിവും ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നീതിപൂര്‍വകമായ വിചാരണ നടന്നാല്‍ നിരപരാധിത്വം തെളിയിക്കപ്പെടുമെന്ന് ഉറപ്പുണ്ട്. കേസില്‍ തനിക്കെതിരെ ഒരു തെളിവും ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. കര്‍ണാടക സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും സ്വീകരിച്ച അനുകൂല നിലപാടുകള്‍ കൊണ്ടുകൂടിയാണ് കേരളത്തില്‍ വരാന്‍ സഹായിച്ചത്. കോയമ്പത്തൂരിനെ അപേക്ഷിച്ച് ബംഗളൂരുവില്‍ ചികില്‍സയേ കിട്ടിയില്ല,’ മഅ്ദനി പറഞ്ഞു.

Content Highlight: Abdunasar Madani If Muslims stand alone, the problems faced by the Muslim community in the country cannot be solved

We use cookies to give you the best possible experience. Learn more