|

തിരഞ്ഞെടുപ്പ് പരിപാടിയില്‍ നിന്ന് അബ്ദുള്ളക്കുട്ടിയ്ക്ക് വിലക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] കണ്ണൂര്‍: സരിത എസ് നായരുടെ പരാതിയെ തുടര്‍ന്ന് ലൈംഗികാരോപണ വിധേയനായ എ.പി അബ്ദുള്ളക്കുട്ടി എം.എല്‍.എയ്ക്ക് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ വിലക്ക്.

ഇന്ന് വൈകീട്ട് നാലിന് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്ന യു.ഡി.എഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ജില്ല കോണ്‍ഗ്രസ് നേതൃത്വം അബ്ദുള്ളക്കുട്ടിയെ അറിയിച്ചു.

അബ്ദുള്ളക്കുട്ടി     ഒളിവിലാണെന്നും  ഇതുവരെ അറസ്റ്റ് ചെയ്തില്ലെന്നുമുള്ള ആരോപണം നിലനില്‍ക്കെ ആഭ്യന്തര മന്ത്രിയുടെ സാന്നിധ്യമുള്ള ചടങ്ങില്‍ പങ്കെടുപ്പിക്കുന്നത് ദോഷം ചെയ്യുമെന്ന് പറഞ്ഞാണ് വിലക്ക്.

രണ്ട് ദിവസം മുന്‍പ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തില്‍ പങ്കെടുക്കുവാന്‍ പയ്യാമ്പലത്തെ പാംഗ്രൂവ് ഹോട്ടലില്‍ എത്തിയ അബ്ദുള്ളക്കുട്ടിയെ
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവച്ച് കയ്യേറ്റം ചെയ്തിരുന്നു.  സരിതയുടെ പരാതിയിന്‍മേല്‍ അബ്ദള്ളക്കുട്ടിയെ ഉടന്‍ അറസ്റ്റ്  ചെയ്യണമെന്നും എം.എല്‍.എ സ്ഥാനം രാജി വെക്കണമെന്ന ആവശ്യമുന്നയിച്ചാണ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തത്.

സംഭവത്തെ തുടര്‍ന്ന് അബ്ദുള്ളക്കുട്ടിയ്ക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വീട്ടിലും യാത്ര ചെയ്യുമ്പോഴുമാണ് പോലീസ് സംരക്ഷണം ഉണ്ടാവുക.