എ.എഫ്.സി ചലഞ്ചര്‍ കപ്പില്‍ സൗദി അറേബ്യക്ക് കൂറ്റന്‍ വിജയം. കമ്പോഡിയയെ 88 റണ്‍സിനാണ് സൗദി അറേബ്യ പരാജയപ്പെടുത്തിയത്.
മത്സരത്തില്‍ സൗദി അറേബ്യന്‍ താരം അബ്ദുല്‍ വഹീദ് മികച്ച പ്രകടനമാണ് നടത്തിയത്. മത്സരത്തില്‍ വാഹീദ് 99 റണ്‍സിനായിരുന്നു പുറത്തായത്. ഒരു റണ്‍സകലെ താരത്തിന് സെഞ്ച്വറി നഷ്ടമായത് ഏറെ ശ്രദ്ധേയമായി.
അതേസമയം ടെര്‍തായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ കമ്പോഡിയ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൗദി അറേബ്യ 20 ഓവറില്‍ നഷ്ടത്തില്‍ 192 റണ്‍സാണ് നേടിയത്. അബ്ദുല്‍ വഹീദിന്റെ മികച്ച പ്രകടനത്തിന് പുറമെ വാജി ഉല്‍ ഹസന്‍ 27 പന്തില്‍ 36 റണ്‍സും നേടി മികച്ച പ്രകടനം നടത്തിയപ്പോള്‍ സൗദി അറേബ്യ കൂറ്റന്‍ വിജയലക്ഷ്യം കമ്പോഡിയക്ക് മുന്നില്‍ ഉയര്‍ത്തുകയായിരുന്നു.
കമ്പോഡിയ ബൗളിങ്ങില്‍ സാല്‍വിന്‍ സ്റ്റന്‍ലി രണ്ട് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം നടത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കമ്പോഡിയ 19.3 ഓവറില്‍ 104 റണ്‍സിന് പുറത്താവുകയായിരുന്നു.
Saudi dominated today’s match, securing an impressive 88-run victory against Cambodia. Abdul Waheed shone with an outstanding 99 runs, while Usman Najeeb and Imran Yousaf showcased their bowling prowess by claiming 3 wickets each.#ACCMensChallengerCup#ACCpic.twitter.com/OYWV06W76e
സൗദി അറേബ്യയുടെ ബൗളിങ് നിരയില്‍ ഇമ്രാന്‍ യൂസഫ്, ഉസ്മാന്‍ നജീബ് എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതവും ഇഷ്തിയാക്ക് അഹമ്മദ് രണ്ട് വിക്കറ്റും മികച്ച പ്രകടനം നടത്തിയപ്പോള്‍ കമ്പോഡിയ ബാറ്റിങ് നിര തകര്‍ന്നടിയുകയായിരുന്നു.
കമ്പോഡിയ ബാറ്റിങ് നിരയില്‍ 24 റണ്‍സ് നേടിയ ലക്ഷിപ്ത് ഗുപ്തയാണ് ടീമിന്റെ ടോപ് സ്‌കോറര്‍. ബാക്കിയുള്ള താരങ്ങള്‍ക്കൊന്നും 20ന് മുകളില്‍ ചെയ്യാന്‍ സാധിച്ചില്ല.
എ.സി.സി ചലഞ്ചര്‍ കപ്പില്‍ ഫെബ്രുവരി മൂന്നിന് ഭൂട്ടാനെതിരെയാണ് സൗദി അറേബ്യയുടെ അടുത്ത മത്സരം. ടെര്‍തായ് ക്രിക്കറ്റ് ഗ്രൗണ്ടാണ് വേദി.
Content Highlight: Abdul Waheed great performance and Saudi Arabia won ACC challenger cup.