രഞ്ജി ട്രോഫിയില്‍ കൊടുങ്കാറ്റായി അബ്ദുല്‍ സമദ്; ജമ്മു ആന്‍ഡ് കാശ്മീരിന് വേണ്ടി സ്വന്തമാക്കിയത് തകര്‍പ്പന്‍ റെക്കോഡ്
Sports News
രഞ്ജി ട്രോഫിയില്‍ കൊടുങ്കാറ്റായി അബ്ദുല്‍ സമദ്; ജമ്മു ആന്‍ഡ് കാശ്മീരിന് വേണ്ടി സ്വന്തമാക്കിയത് തകര്‍പ്പന്‍ റെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 21st October 2024, 8:15 pm

രഞ്ജി ട്രോഫിയില്‍ ജമ്മു ആന്‍ഡ് കാശ്മീരും ഒഡീഷയും തമ്മിലുള്ള മത്സരം സമനിലയില്‍ കലാശിച്ചിരുന്നു. മത്സരത്തില്‍ ടോസ് നേടിയ ജമ്മു ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ആദ്യ ഇന്നിങ്‌സില്‍ 270 റണ്‍സ് നേടി ഓള്‍ ഔട്ട് ആയ ടീം രണ്ടാം ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 270 റണ്‍സ് നേടിയിരുന്നു.

മറുഭാഗത്ത് ആദ്യ ഇന്നിങ്‌സില്‍ ഒഡീഷ 272 റണ്‍സ് നേടിയപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സ് ആണ് നേടിയത്. സെക്ഷന്‍ അവസാനിക്കുന്നതിന് മുമ്പ് ഒഡീഷയെ പുറത്താക്കാന്‍ സാധിക്കാതെ മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു.

ജമ്മുവിന് വേണ്ടി രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി നേടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത് അബ്ദുല്‍ സമദ് ആണ്. ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി കളിക്കുന്ന താരം ജമ്മുവിനു വേണ്ടി മറ്റൊരു തകര്‍പ്പന്‍ റെക്കോഡും ഇതോടെ സ്വന്തമാക്കിയിരിക്കുകയാണ്. ജമ്മു ആന്‍ഡ് കാശ്മീരിന് വേണ്ടി രഞ്ജിയിലെ രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി നേടുന്ന ഏക താരമാക്കാനാണ് സമദിന് സാധിച്ചത്.

മത്സരത്തില്‍ ഒഡീഷക്ക് വേണ്ടി ആദ്യ ഇന്നിങ്‌സില്‍ സുമിത്ത് ശര്‍മ അഞ്ച് വിക്കറ്റ് നേടി മികച്ച പ്രകടനം നടത്തിയപ്പോള്‍ ബാറ്റങ്ങില്‍ ഗോവിന്ദ പോദര്‍ 133 റണ്‍സ് നേടി തിളങ്ങി. ആദ്യ ഇന്നിങ്‌സില്‍ ജമ്മുവിന് വേണ്ടി അബിത് മുഷ്താഖ് നാലു വിക്കറ്റ് നേടിയിരുന്നു.

നിര്‍ണായകമായ അവസാന ഇന്നിങ്‌സില്‍ ഒഡീഷക്ക് വേണ്ടി സന്ദീപ് പട്‌നായ്ക്ക് 55 റണ്‍സ് നേടി പിടിച്ചു നിന്നു. എന്തു വില കൊടുത്തും ഡേ ഔട്ട് ചെയ്യാന്‍ 222 പന്തുകളാണ് താരം നേരിട്ടത്. ജമ്മുവിനു വേണ്ടി ഉമ്മര്‍ നാസിര്‍, അബിദ് മുഷ്താഖ്, ശുഭം ഖഞ്ജുരയ്, സഹില് എന്നിവര്‍ രണ്ട് വിക്കറ്റും നേടി.

 

Content Highlight: Abdul Samad In Great Record Achievement For Jammu And Kashmir At Ranji Trophy