38ാം വയസില്‍ അബ്ദുള്‍ റസാഖ് വീണ്ടും ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നു
Cricket
38ാം വയസില്‍ അബ്ദുള്‍ റസാഖ് വീണ്ടും ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 8th May 2018, 11:42 am

ഇസ്‌ലാമാബാദ്: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് തിരിച്ചു വരികയാണെന്ന് പാകിസ്ഥാന്‍ മുന്‍ ഓള്‍റൗണ്ടര്‍ അബ്ദുള്‍ റസാഖ്. 38കാരനായ റസാഖ് 4 വര്‍ഷം മുമ്പാണ് ഫസ്റ്റ്ക്ലാസ് മത്സരം അവസാനമായി കളിച്ചത്. റസാഖിന്റെ ടീമായിരുന്ന ZTBL ഗ്രേഡ് 2 വിലേക്ക് തരംതാഴ്ത്തപ്പെട്ടതോടെ ഫസ്റ്റ്ക്ലാസ് മത്സരങ്ങള്‍ കളിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ (പി.എസ്.എല്‍) കഴിഞ്ഞ സീസണില്‍ റസാഖ് ക്വറ്റ ഗ്ലാഡിയേറ്റേഴ്‌സിന്റെ ബൗളിംഗ് കോച്ചായിരുന്നു. അടുത്ത സീസണില്‍ പി.എസ്.എല്ലില്‍ കളിക്കാരനായി ഇറങ്ങാനാകുമെന്നും താരം പ്രതീക്ഷിക്കുന്നു. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ഉണ്ടാവില്ലെന്നും റസാഖ് പറഞ്ഞു.

എവിടെ… പന്തെവിടെ, വേര്‍ ഈസ് ദി ബോള്‍?; വില്യംസണിനെതിരെ കോമിക് ബോളുമായി ഉമേഷ് യാദവ്, പന്ത് തിരഞ്ഞ് വില്യംസണ്‍, വീഡിയോ

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പി.ടി.വി ടീമിന്റെ നായകനായാണ് റസാഖ് ഇത്തവണ ഇറങ്ങുന്നത്. 2013ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായാണ് റസാഖ് അവസാനമായി പാക് ജഴ്‌സിയണിഞ്ഞത്. പിന്നീട് ദേശീയ ടീമിനായി കളിച്ചിരുന്നില്ലെങ്കിലും വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരുന്നില്ല.