| Saturday, 3rd November 2018, 7:01 pm

നാളെ മടങ്ങേണ്ട; മഅ്ദനിയുടെ സന്ദര്‍ശന സമയം നീട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം:പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദ്‌നിക്ക് വിചാരണകോടതി നല്‍കിയ അനുമതി എട്ടുദിവസം കൂടി നീട്ടി. രോഗബാധിതയായ ഉമ്മയെ കാണാന്‍ ഒക്ടോബര്‍ 30 നാണ് മഅദ്‌നി കേരളത്തിലെത്തിയത്.

ശാസ്താംകോട്ടയില്‍ ആശുപത്രിയില്‍ കഴിയുന്ന ഉമ്മയെ സന്ദര്‍ശിച്ച ശേഷം നവംബര്‍ നാലിനാണ് മഅദ്‌നിക്ക് മടങ്ങേണ്ടിയിരുന്നത്. എന്നാല്‍ ഇനി വംബര്‍ 12 വരെ മഅദ്‌നിക്ക് കേരളത്തില്‍ തുടരാം.

ALSO READ: സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടത് പ്രതിമകളിലേക്കല്ല, ജനങ്ങളുടെ പുരോഗതിയിലേക്കാണ്; മോദിക്കെതിരെ ആഞ്ഞടിച്ച് ആം ആദ്മി പാര്‍ട്ടി

ഉമ്മ ഗുരുതരാവസ്ഥയിലാണെന്നും ഈ സാഹചര്യത്തില്‍ കേരളത്തിലേക്ക് പോകാന്‍ അനുമതി തരണമെന്നുമെന്നും ആവശ്യപ്പെട്ടായിരുന്നു മഅദ്‌നി ഹര്‍ജി നല്‍കിയത്. ആവശ്യത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തെങ്കിലും കോടതി അംഗീകരിക്കുകയായിരുന്നു.

എന്‍.ഐ.എ വിചാരണ കോടതി നല്‍കിയ കര്‍ശന വ്യവസ്ഥകള്‍ നീക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക ഹൈകോടതിയെ സമീപിക്കാന്‍ മഅദ്‌നി തീരുമാനിച്ചിരുന്നെങ്കിലും ഉമ്മയുടെ രോഗം മൂര്‍ച്ഛിച്ചതോടെ കേരളത്തിലെത്തുകയായിരുന്നു.

We use cookies to give you the best possible experience. Learn more